Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India

ആ​ദ്യം എ​റി​ഞ്ഞി​ട്ടു, പി​ന്നെ അ​ടി​ച്ചെ​ടു​ത്തു; ഓ​സീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

ബ്രി​സ്ബെ​യ്ൻ: വ​നി​താ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യാ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് വി​ജ​യം ല​ക്ഷ്യം 70 പ​ന്തും ആ​റു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു.

സ്കോ​ർ: ഇ​ന്ത്യ 214 (48.3) ഓ​സ്ട്രേ​ലി​യ 217/4 (38.2). മ​റു​പ‌​ടി ബാ​റ്റിം​ഗി​ൽ ഓ​സ്ട്രേ​ലി​യ​യു​ടേ​ത് മി​ക​ച്ച തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ അ​ലീ​സ ഹീ​ലി​യും (50) ലി​ച്ച്ഫീ​ൽ​ഡും (32) ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ചു. ഒ​ന്നാം വി​ക്ക​റ്റി​ൽ 55 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് ഇ​വ​ർ സ്ഥാ​പി​ച്ചു.

76 റ​ൺ​സ് നേ​ടി​യ ബെ​ത്ത് മൂ​ണി​യാ​ണ് ‌ടോ​പ് സ്കോ​റ​ർ. അ​ന്ന​ബേ​ൽ സ​ത​ർ​ലാ​ൻ​ഡ് (48) റ​ൺ​സ് നേ​ടി. ടോ​സ്നേ‌​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ‌​ടു​ത്ത ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 214 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. സ്മൃ‌​തി മ​ന്ദാ​ന (58), ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (53) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

ഓ​സീ​സി​നാ​യി ആ​ഷ്‌​ലി ഗാ​ർ​ഡ്‌​ന​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബെ​ത്ത് മൂ​ണി​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

International

ഇ​​​​​​ന്ത്യ​​​​​​യെ പ്ര​​​​​​കോ​​​​​​പി​​​​​​പ്പി​​​​​​ച്ച് മുഹമ്മദ് യൂ​​​​​​നു​​​​​​സി​​​​​​ന്‍റെ വി​​​​​​ട​​​​​​വാ​​​​​​ങ്ങ​​​​​​ൽ പ്ര​​​​​​സം​​​​​​ഗം

ധാ​​​​​​ക്ക: ബം​​​​​​ഗ്ലാദേ​​​​​​ശി​​​​​​ലെ ഇ​​​​​​ട​​​​​​ക്കാ​​​​​​ല സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ മു​​​​​​ഖ്യ ഉ​​​​​​പ​​​​​​ദേ​​​​​​ശ​​​​​​ക​​​​​​ൻ എ​​​​​​ന്ന പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള വി​​​​​​ട​​​​​​വാ​​​​​​ങ്ങ​​​​​​ൽ പ്ര​​​​​​സം​​​​​​ഗ​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളെ നേ​​​​​​പ്പാ​​​​​​ളി​​​​​​നും ഭൂ​​​​​​ട്ടാ​​​​​​നു​​​​​​മൊ​​​​​​പ്പം ചേ​​​​​​ർ​​​​​​ത്തു പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ച മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യൂ​​​​​​നു​​​​​​സി​​​​​​ന്‍റെ പ്ര​​​​​​സ്താ​​​​​​വ​​​​​​ന വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യി. ഇ​​​​​​തി​​​​​​ന​​​​​​കം വ​​​​​​ഷ​​​​​​ളാ​​​​​​യ ഇ​​​​​​ന്ത്യ-​​​​​​ബം​​​​​​ഗ്ലാദേ​​​​​​ശ് ബ​​​​​​ന്ധ​​​​​​ത്തി​​​​​​ൽ പു​​​​​​തി​​​​​​യ അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക് ഇ​​​​​​തു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യേ​​​​​​ക്കാ​​​​​​മെ​​​​​​ന്നാ​​​​​​ണ് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ൾ.

18 മാ​​​​​​സം നീ​​​​​​ണ്ട ത​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്ത് ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ന്‍റെ വി​​​​​​ദേ​​​​​​ശ​​​​​​ന​​​​​​യ​​​​​​ത്തി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​രം, ദേ​​​​​​ശീ​​​​​​യ താ​​​​​​ത്പ​​​​​​ര്യം, അ​​​​​​ന്ത​​​​​​സ് എ​​​​​​ന്നീ മൂ​​​​​​ന്ന് തൂ​​​​​​ണു​​​​​​ക​​​​​​ൾ പു​​​​​​നഃ​​​​​​സ്ഥാ​​​​​​പി​​​​​​ച്ചു​​​​​​വെ​​​​​​ന്നും രാ​​​​​​ജ്യം ഇ​​​​​​നി ആ​​​​​​രു​​​​​​ടെ​​​​​​യും നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു വ​​​​​​ഴ​​​​​​ങ്ങി​​​​​​ല്ലെ​​​​​​ന്നും മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യൂ​​​​​​നു​​​​​​സ് ടെ​​​​​​ലി​​​​​​വി​​​​​​ഷ​​​​​​ൻ സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ന്‍റെ ക​​​​​​ട​​​​​​ൽ​​​​​​ത്തീ​​​​​​രം ലോ​​​​​​ക സ​​​​​​മ്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള വാ​​​​​​തി​​​​​​ലാ​​​​​​ണെ​​​​​​ന്നും നേ​​​​​​പ്പാ​​​​​​ൾ, ഭൂ​​​​​​ട്ടാ​​​​​​ൻ, ‘സെ​​​​​​വ​​​​​​ൻ സി​​​​​​സ്റ്റേ​​​​​​ഴ്സ്’ (ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ) എ​​​​​​ന്നി​​​​​​വ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ഈ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യ്ക്ക് വ​​​​​​ലി​​​​​​യ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​ സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളു​​​​​​ണ്ടെ​​​​​​ന്നും മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യൂ​​​​​​നു​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളെ പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​ര രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം ചേ​​​​​​ർ​​​​​​ത്തു​​​​​​വാ​​​​​​യി​​​​​​ച്ച​​​​​​ത് ഇ​​​​​​ന്ത്യ​​​​​​യെ പ്ര​​​​​​കോ​​​​​​പി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​മാ​​​​​​യി വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

ചൈ​​​​​​ന​​​​​​യു​​​​​​ടെ സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ​​​​​​യു​​​​​​ള്ള ടീ​​​​​​സ്റ്റ ന​​​​​​ദീപ​​​​​​ദ്ധ​​​​​​തി​​​​​​യ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള​​​​​​വ​​​​​​യു​​​​​​ടെ പു​​​​​​രോ​​​​​​ഗ​​​​​​തി​​​​​​യും മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യൂ​​​​​​നു​​​​​​സ് എ​​​​​​ടു​​​​​​ത്തു​​​​​​പ​​​​​​റ​​​​​​ഞ്ഞു. ഏ​​​​​​തൊ​​​​​​രു ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ​​​​​​യും നേ​​​​​​രി​​​​​​ടാ​​​​​​ൻ സൈ​​​​​​ന്യ​​​​​​ത്തെ ന​​​​​​വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​യും അ​​​​​​ദ്ദേ​​​​​​ഹം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

ത​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്ത് 130 പു​​​​​​തി​​​​​​യ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​മി​​​​​​ച്ച​​​​​​താ​​​​​​യും അ​​​​​​റു​​​​​​നൂ​​​​​​റോ​​​​​​ളം എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ക​​​​​​ൾ പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ച​​​​​​താ​​​​​​യും മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യൂ​​​​​​നു​​​​​​സ് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ട്ടു.

 

 

Business

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെ​ന്‍റർ ‌രാജ്യത്തൊരുക്കാൻ ടി​സി​എ​സ്

മും​ബൈ: നിർമിതബുദ്ധി രംഗത്തു വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ഐ ഡാ​റ്റാ സെന്‍റ​ർ ഇ​ന്ത്യ​യി​ൽ സ്ഥാ​പി​ക്കാ​ൻ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടിസി​എ​സ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം.

ഭാ​വി​യി​ലെ ക​രു​ത്തു​റ്റ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഹൈ​പ്പ​ർ​വോ​ൾ​ട്ട് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​ത്യാ​ധു​നി​ക​വും സു​ര​ക്ഷി​ത​വു​മാ​യ എ​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റാ​ണ് ടി​സി​എ​സ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

വ​ൻ​കി​ട ടെ​ക് ക​മ്പ​നി​ക​ൾ​ക്കും എ​ഐ അ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​തി​വേ​ഗ ക​മ്പ്യൂ​ട്ടിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാക്കും. ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ലെ താ​പം നി​യ​ന്ത്രി​ക്കാ​ൻ ലി​ക്വി​ഡ് കൂ​ളിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന പ്ര​ക​ട​ന​ക്ഷ​മ​ത​യു​ള്ള റാ​ക്കു​ക​ൾ, ഊ​ർ​ജ​ക്ഷ​മ​ത​യു​ള്ള രൂ​പ​ക​ല്പന തുടങ്ങിയവ ഹൈ​പ്പ​ർ​വോ​ൾ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ആ​ഗോ​ള ഡാ​റ്റാ ഹ​ബ്ബാ​യി മാ​റിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നി​ല​വി​ൽ 1.5 ജി​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഇ​ന്ത്യ​യി​ലെ ഡാ​റ്റാ സെ​ന്‍റ​ർ മേ​ഖ​ല 2030-ഓ​ടെ 10 ജി​ഗാ​വാ​ട്ടി​ന് മു​ക​ളി​ലേ​ക്ക് വ​ള​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2019 മു​ത​ൽ ഏ​ക​ദേ​ശം 94 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണ് മേഖലയിൽ ഇ​ന്ത്യ​യി​ലേ​ക്കെത്തിയത്.

ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​മു​ഖ എ​ഐ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ടി​സിഎ​സിന്‍റെ ല​ക്ഷ്യം. ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ വ​ള​ർ​ച്ച​യ്ക്കു ക​രു​ത്തേ​കാ​ൻ പ​ദ്ധ​തി​ക്കു ക​ഴി​യു​മെന്നു ടി​സി​എ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ മും​ബൈ​യി​ൽ; മോ​ദി​യു​മാ​യി ച​ർ​ച്ച ഇ​ന്ന്

മും​ബൈ: മൂ​ന്നു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്ര​ഞ്ച് പ്ര​സി​ഡന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ഇന്നു പുലർച്ചെ മും​ബൈ​യി​ലെ​ത്തി. മ​ഹാ​രാഷ്‌ട്ര ഗ​വ​ർ​ണ​ർ ആ​ചാ​ര്യ ദേ​വ​വ്ര​ത്, മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് എ​ന്നി​വ​ർ ഫ്രഞ്ച് പ്രസിഡന്‍റിനെയും ഭാര്യയെയും വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഏ​ക്നാ​ഥ് ഷി​ൻ​ഡെ, സു​നേ​ത്ര പ​വാ​ർ എ​ന്നി​വ​രും സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്കു സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാനുമാണു ​സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്. 19 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന എഐ ഉച്ചകോടിയിലും മാക്രോൺ പ​ങ്കെ​ടു​ക്കും.

സൗ​ത്ത് മും​ബൈ​യി​ലു​ള്ള ലോ​ക് ഭ​വ​നി​ൽ പ്ര​ധാ​ന​മ​ന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​രു നേ​താ​ക്ക​ളും ചേ​ർ​ന്ന് "ഇ​ന്ത്യ-​ഫ്രാ​ൻ​സ് ഇ​ന്നൊ​വേ​ഷ​ൻ ഇയർ 2026' ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​ർ, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ഗ​വേ​ഷ​ക​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും.

ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർധി​പ്പി​ക്കു​ക​യാ​ണു ലക്ഷ്യം.
മാ​ക്രോ​ണി​ന്‍റെ നാ​ലാ​മ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ബി​സി​നസ്-സാം​സ്കാ​രി​ക-​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട്.

Sports

ക്രി​ക്ക​റ്റ് അ​തി​ന്‍റെ സ്പി​രി​റ്റോ​ടെ ക​ളി​ക്ക​ണം; ഹ​സ്ത​ദാ​നം ചെ​യ്യാ​ൻ ത​യാ​ർ: സ​ൽ​മാ​ൻ അ​ലി ആ​ഗ

കൊ​ളം​ബോ: ഇ​ന്ത്യ​ൻ ടീ​മു​മാ​യി ഹ​സ്‌​ത​ദാ​നം ചെ​യ്യാ​ൻ ത​ന്‍റെ ടീം ​ത​യാ​റാ​ണെ​ന്ന് പാ​ക് നാ​യ​ക​ൻ സ​ൽ​മാ​ൻ അ​ലി ആ​ഗ. കൊ​ളം​ബോ​യി​ൽ ഇ​ന്ത്യ- പാ​ക് പോ​രാ​ട്ട​ത്തി​നു മു​ന്നോ​ടി​യാ​യി ന‌​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ഗ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഏ​ഷ്യാ ക​പ്പി​ലും ടി20 ​ലോ​ക​ക​പ്പി​ലും ഇ​രു ടീ​മം​ഗ​ങ്ങ​ളും ഹ​സ്‌​ത​ദാ​നം ചെ​യ്തി​രു​ന്നി​ല്ല. ക്രി​ക്ക​റ്റ് അ​തി​ന്‍റെ സ്പി​രി​റ്റോ​ടെ ക​ളി​ക്ക​ണം. ഓ​പ്പ​ണ​ര്‍ അ​ഭി​ഷേ​ക് ശ​ര്‍​മ ക​ളി​ക്ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം. അ​സു​ഖ​ബാ​ധി​ത​നാ​യ അ​ഭി​ഷേ​ക് എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​ങ്ങ​ള്‍​ക്കെ​തി​രെ ക​ളി​ക്കാ​നാ​ണ് പാ​ക്കി​സ്ഥാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​ല്‍​മാ​ന്‍ ആ​ഗ വ്യ​ക്ത​മാ​ക്കി. ഉ​സ്മാ​ന്‍ താ​രി​ഖി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ഷ​നെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​ണ്.

ഉ​സ്മാ​ന്‍ താ​രി​ഖി​ന്‍റെ ബൗ​ളിം​ഗ് ആ​ക്ഷ​ന്‍ ഐ​സി​സി അം​ഗീ​ക​രി​ച്ച​താ​ണ്. ഐ​സി​സി പ​രി​ശോ​ധി​ക്കു​ക​യും ര​ണ്ട് ത​വ​ണ ക്ലി​യ​റ​ൻ​സ് ന​ൽ​കു​ക​യും ചെ​യ്ത​താ​ണ്. പി​ന്നെ എ​ന്തി​നാ​ണ് വി​വാ​ദ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

NRI

ഓ​ൺ​ലൈ​നി​ൽ പാ​സ്പോ​ർ​ട്ട് പു​തു​ക്ക​രു​ത്; ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്ക് യു​എ​സ് എം​ബ​സി മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്ക് യു​എ​സ് എം​ബ​സി അ​ടി​യ​ന്തി​ര മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​ദേ​ശ​ത്തു​നി​ന്ന് ഓ​ൺ​ലൈ​ൻ പാ​സ്പോ​ർ​ട്ട് റി​ന്യൂ​വ​ൽ സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​കാ​രി​യാ​കു​മെ​ന്ന് പ​റ​യു​ന്നു.

നി​ല​വി​ലു​ള്ള പാ​സ്പോ​ർ​ട്ട് ത​ന്നെ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യും യു​എ​സി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കു​ന്ന സാ​ധു​വാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​താ​വു​ക​യും ചെ​യ്യും.

യു​എ​സ് പൗ​ര​ന്മാ​ർ അ​റി​യേ​ണ്ട​ത്: ഓ​ൺ​ലൈ​ൻ റി​ന്യൂ​വ​ൽ സി​സ്റ്റം വെ​റും യു​എ​സി​ൽ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ, ഏ​തെ​ങ്കി​ലും യു​എ​സ് എം​ബ​സി/​കോ​ൺ​സു​ലേ​റ്റി​ലേ​ക്ക് മെ​യി​ൽ വ​ഴി പാ​സ്പോ​ര്ട്ട് അ​യ​യ്ക്കു​ക​യോ നേ​രി​ട്ടു അ​പേ​ക്ഷി​ക്കു​ക​യോ വേ​ണം.

ഇ​ന്ത്യ​യി​ലെ എം​ബ​സി/​കോ​ൺ​സു​ലേ​റ്റു​ക​ൾ ന്യൂ​ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ന​ൽ​കി​യി​ട്ടു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ പാ​ലി​ക്കാ​തെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്ന​ത് പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ലി​ന് കാ​ര​ണ​മാ​കും.

ഒസിഐ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക്: പു​തി​യ​ത് ല​ഭി​ച്ച പാ​സ്പോ​ർ​ട്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ അ​പ്‌​ഡേ​റ്റ് ചെ​യ്യേ​ണ്ട​താ​ണ്. 21-49 വ​യ​സു​ള്ള​വ​ർ​ക്കു ഫി​സി​ക്ക​ൽ ഒസിഐ കാ​ർ​ഡ് പു​തു​ക്കേ​ണ്ട​തി​ല്ല.

International

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്ക തടയുന്നുവെന്ന് ലാവ്റോവ്

മോ​​​​സ്കോ: ഇ​​​​ന്ത്യ​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ൾ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​ന്ന​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണെ​​​​ന്ന് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി റ​​​​ഷ്യ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി സെ​​​​ർ​​​​ജി ലാ​​​​വ്‌​​​​റോ​​​​വ്.

ഉ​​​​യ​​​​ർ​​​​ന്ന തീ​​​​രു​​​​വ, ഉ​​​​പ​​​​രോ​​​​ധം, നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​രോ​​​​ധ​​​​നം തു​​​​ട​​​​ങ്ങി​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ഗോ​​​​ള സാ​​​​ന്പ​​​​ത്തി​​​​ക മേ​​​​ധാ​​​​വി​​​​ത്വം നേ​​​​ടാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ടി​​​​വി ബ്രി​​​​ക്സു​​​​മാ​​​​യു​​​​ള്ള അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ലാ​​​​വ്റോ​​​​വ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​തു നി​​​​ർ​​​​ത്താ​​​​ൻ ഇ​​​​ന്ത്യ​​​​ സ​​​​മ്മ​​​​തി​​​​ച്ചെ​​​​ന്നു ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ന്ത്യ-​​​​അ​​​​മേ​​​​രി​​​​ക്ക വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ പ്ര​​​​ഖ്യാ​​​​പ​​​​ന വേ​​​​ള​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം.

റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു മേ​​​​ൽ 25 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക തീ​​​​രു​​​​വ യു​​​​എ​​​​സ് ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​ൻ എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ റ​​​​ഷ്യ​​​​ൻ ഇ​​​​ന്ധ​​​​നം വാ​​​​ങ്ങു​​​​ന്ന​​​​തു നി​​​​ർ​​​​ത്തി​​​​യെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Sports

ഇ​ന്ത്യ - പാ​ക് പോ​രാ​ട്ടം ന​ട​ക്കു​മോ?; അ​വാ​സാ​ന ശ്ര​മ​മാ​യി ഐ​സി​സി

ലാ​ഹോ​ര്‍: ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ന​ട​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി ഐ​സി​സി. 15ന് ​കൊ​ളം​ബോ​യി​ൽ ന​ട​ക്കേ​ണ്ട മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​മെ​ന്ന നി​ലാ​പ​ടി​ല്‍ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ പി​സി​ബി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കാ​യി ഐ​സി​സി പ്ര​തി​നി​ധി​ക​ൾ ലാ​ഹോ​റി​ലെ​ത്തി. ഐ​സി​സി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഇ​മ്രാ​ൻ ഖ​വാ​ജ, ബോ​ർ​ഡ് അം​ഗം മു​ബ​ഷീ​ർ ഉ​സ്മാ​നി എ​ന്നി​വ​രാ​ണ് ല​ഹോ​റി​ൽ എ​ത്തി​യ​ത്. ച​ര്‍​ച്ച​യി​ല്‍ പി​സി​ബി​യെ അ​നു​ന​യി​പ്പി​ക്കാ​മെ​ന്നാ​ണ് ഐ​സി​സി​യു​ടെ പ്ര​തീ​ക്ഷ.

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന്‍ ടീം ​ക​ളി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഷ​ഹ​ബാ​സ് ഷ​രീ​ഫാ​ണ്. അ​തി​നാ​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ഖം ര​ക്ഷി​ച്ചു​ള്ള സ​മ​വാ​യ​ത്തി​നാ​ണ് ഐ​സി​സി​യും ശ്ര​മി​ക്കു​ന്ന​ത്.

International

ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കും: ഇന്ത്യ-മലേഷ്യ സഹകരണത്തിന് ധാരണ

ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ദ്വിദിന സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അദ്ദേഹത്തെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു.

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Kerala

കേ​ര​ള​ത്തി​ന്‍റെ ദ​ത്തു​പു​ത്രി ഇ​നി ഇ​ന്ത്യ​യു​ടെ സ്വ​ന്തം; പെ​പി​ത സേ​ത്തി​ന് പൗ​ര​ത്വ​രേ​ഖ കൈ​മാ​റി

തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ന്‍റെ സം​സ്‌​കാ​ര​വും ക​ല​ക​ളും ലോ​ക ഭൂ​പ​ട​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ബ്രീ​ട്ട​ന്‍റെ മ​ക​ള്‍ പെ​പി​ത സേ​ത്ത് ഇ​നി ഇ​ന്ത്യ​യു​ടെ മ​ക​ള്‍.

തൃ​ശൂ​ര്‍ ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന പൗ​ര​ത്വ​രേ​ഖ കൈ​മാ​റ്റ ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​നി​ല്‍​നി​ന്ന് പെ​പി​ത സേ​ത്ത് പൗ​ര​ത്വ രേ​ഖ​ക​ള്‍ ഏ​റ്റു​വാ​ങ്ങി. 84-ാം വ​യ​സി​ല്‍ ഇ​ന്ത്യ​ക്കാ​രി​യാ​കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പെ​പി​ത സേ​ത്ത് പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കാ​ര​നാ​യി​രു​ന്ന അ​മ്മ​യു​ടെ മു​ത്ത​ച്ഛ​ന്‍റെ ഡ​യ​റി​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യെ അ​റി​ഞ്ഞ പെ​പി​ത 27-ാം വ​യ​സി​ലാ​ണ് ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ങ്ങ​ളെ തേ​ടി​യി​റ​ങ്ങു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫി​യും എ​ഴു​ത്തും ജീ​വ​ശ്വാ​സ​മാ​ക്കി​യ പെ​പി​ത​യ്ക്കു തൃ​ശൂ​ര്‍ ജ​ന്‍​മ​നാ​ടി​നെ വെ​ല്ലു​ന്ന പോ​റ്റ​മ്മ​യാ​യി. മ​ദ​പ്പാ​ടി​ല്‍ പ​ന​മ്പ​ട്ട​യും മ​ണ്ണും വീ​ശി​യെ​റി​യു​ന്ന ഗു​രു​വാ​യൂ​ര്‍ കേ​ശ​വ​ന്‍റെ പെ​പി​ത പ​ക​ര്‍​ത്തി​യ അ​പൂ​ര്‍​വ​ചി​ത്രം ലോ​ക​ശ്ര​ദ്ധ നേ​ടി.

1981-ൽ ​ഗു​രു​വാ​യൂ​ര് അ​ട​ക്ക​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല് പ്ര​വേ​ശ​നാ​നു​മ​തി കി​ട്ടി​യ​തോ​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ത​ന്നെ കു​റ​ഞ്ഞു. ഗു​രു​വാ​യൂ​രി​ല് താ​മ​സി​ച്ചു ന​ട​ത്തി​യ നീ​ണ്ട​കാ​ല​ത്തെ ഗ​വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് ഹെ​വ​ന് ഓ​ൺ എ​ർ​ത്ത്: ദ ​യൂ​ണി​വേ​ഴ്‌​സ് ഓ​ഫ് കേ​ര​ളാ​സ് ഗു​രു​വാ​യൂ​ര് ടെ​മ്പി​ള്‍​സ്‌ എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​നി​ടെ തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ മാ​സ്മ​രി​ക സൗ​ന്ദ​ര്യ​ത്തി​ലേ​ക്കും പെ​പി​ത​യു​ടെ ക​ണ്ണെ​ത്തി.

വ​ട​ക്ക​ന് മ​ല​ബാ​റി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ തെ​യ്യം ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കൊ​പ്പം 15 വ​ര്‍​ഷ​ത്തോ​ളം സ​ഞ്ച​രി​ച്ച് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ന്‍ ഗോ​ഡ്‌​സ് മി​റ​ര്‍, ദ ​തെ​യ്യം​സ് ഓ​ഫ് മ​ല​ബാ​ര്‍ എ​ന്ന പു​സ്ത​ക​മെ​ഴു​തി​യ​ത്.

ദി ​എ​ഡ്ജ് ഓ​ഫ് അ​ന​ദ​ര്‍ വേ​ള്‍​ഡ് (നോ​വ​ല്‍), ദ ​ഡി​വൈ​ന്‍ ഫ്രെ​ന്‍​സി- ഹി​ന്ദു മി​ത്ത്‌​സ് ആ​ന്‍​ഡ് റി​ച്വ​ല്‍​സ് ഓ​ഫ് കേ​ര​ള തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ളും പെ​പി​ത​യു​ടേ​താ​യി​ട്ടു​ണ്ട്. പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര​ത്തി​നു പു​റ​മേ, ല​ണ്ട​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ഷ്യാ​റ്റി​ക് സൊ​സൈ​റ്റി​യു​ടെ വി​ഖ്യാ​ത​മാ​യ റി​ച്ചാ​ർ​ഡ് ബ​ർ​ട്ട​ൺ പു​ര​സ്‌​കാ​ര​വും ഇ​വ​രെ​ത്തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

താ​ന്‍ എ​ഴു​തി​യ ഇ​ന്‍ ഗോ​ഡ്‌​സ് മി​റ​ര്‍; ദ ​തെ​യ്യം​സ് ഓ​ഫ് മ​ല​ബാ​ര്‍ എ​ന്ന പു​സ്ത​കം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ്മാ​നി​ച്ചാ​ണ് ക​ള​ക്ട​റേ​റ്റി​ല്‍​നി​ന്ന് മ​ട​ങ്ങി​യ​ത്.

International

നേപ്പാളിനും ഇന്ത്യക്കും ഇടയിൽ തീർഥാടന ബസ് സർവീസ് ആരംഭിച്ചു

കാ​​​ഠ്മ​​​ണ്ഡു: ഹി​​​മാ​​​ല​​​യ രാ​​​ജ്യ​​​മാ​​​യ നേ​​​പ്പാ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നാ​​​യി നേ​​​രി​​​ട്ട് ബ​​​സ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു.

ഡ​​​ൽ​​​ഹി​​​യെയും നേ​​​പ്പാ​​​ളി​​​ലെ ബേ​​​നി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യെ​​​യും ബ​​ന്ധി​​പ്പി​​ച്ചു​​ള്ള ബ​​​സ് സ​​​ർ​​​വീ​​​സാ​​​ണി​​​ത്. ഗ​​​ന്ധ​​​കി പ്ര​​​വി​​​ശ്യ​​​യി​​​ലെ മു​​​സ്താം​​​ഗ് ജി​​​ല്ല​​​യി​​​ലു​​​ള്ള പ്ര​​​ശ​​​സ്ത​​​മാ​​​യ മു​​​ക്തി​​​നാ​​​ഥ് വി​​​ഷ്ണു​​​ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള ക​​​വാ​​​ട​​​മാ​​​ണ് ബേ​​​നി. ‌

ഹി​​​ന്ദു​​​ക്ക​​​ൾ വി​​​ഷ്ണു​​​വാ​​​യും ബു​​​ദ്ധ​​​സ​​​ന്യാ​​​സി​​​ക​​​ൾ അ​​​വ​​​ലോ​​​കി​​​തേ​​​ശ്വ​​​ര എ​​​ന്ന മൂ​​​ർ​​​ത്തി​​​യാ​​​യും ആ​​​രാ​​​ധി​​​കു​​​ന്ന ഇ​​​ട​​​മാ​​​ണ് മു​​​ക്തി​​​നാ​​​ഥ്. നേ​​​പ്പാ​​​ൾ- ​​​ഇ​​​ന്ത്യ സൗ​​​ഹൃ​​​ദ​​​യാ​​​ത്ര എ​​​ന്നു പേ​​​രി​​​ട്ട ഈ ​​​തീ​​​ർ​​​ഥാ​​​ട​​​ന​​​യാ​​​ത്ര ബേ​​​നി മു​​​നി​​​സി​​​ലി​​​പ്പാ​​​ലി​​​റ്റി മേ​​​യ​​​ർ സു​​​ര​​​ത് കേ​​​ശി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മോ​​​ഡേ​​​ൺ എ​​​റ ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സി​​​ന്‍റെ​​​യും സൃ​​​ഷ്ടിയ​​​താ​​​യ​​​ത് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റഡി​​​ന്‍റെ​​​യും ബ​​​സു​​​ക​​​ളാ​​​ണ് സ​​​ർ​​​വീ​​​സി​​​നാ​​​യു​​​ള്ള​​​ത്. 1,400 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള യാ​​​ത്ര​​​യ്ക്ക് 27 മ​​​ണി​​​ക്കൂ​​​ർ സ​മ​യ​മെ​ടു​ക്കും.

Sports

സാ​​ഫ് അ​​ണ്ട​​ര്‍ 19: ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍

കാ​​ഠ്മ​​ണ്ഡു: അ​​ണ്ട​​ര്‍ 19 സാ​​ഫ് വ​​നി​​താ ഫു​​ട്‌​​ബോ​​ളി​​ല്‍ കേ​​ര​​ളം ഫൈ​​ന​​ലി​​ല്‍. ലീ​​ഗ് റൗ​​ണ്ടി​​ല്‍ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ 8-0ന് ​​ഭൂ​​ട്ടാ​​നെ ത​​ക​​ര്‍​ത്താ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ലേ​​ക്കു കു​​തി​​പ്പു ന​​ട​​ത്തി​​യ​​ത്.

ഇ​​ന്ത്യ​​ക്കാ​​യി പേ​​ള്‍ ഫെ​​ര്‍​ണാ​​ണ്ട​​സ് (16, 38, 40) ഹാ​​ട്രി​​ക് സ്വ​​ന്ത​​മാ​​ക്കി. ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശ് 4-0ന് ​​നേ​​പ്പാ​​ളി​​നെ കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ല്‍ ടി​​ക്ക​​റ്റ് ഉ​​റ​​പ്പി​​ച്ച​​ത്.

മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഒ​​മ്പ​​ത് പോ​​യി​​ന്‍റു​​മാ​​യി ബം​​ഗ്ലാ​​ദേ​​ശ് ലീ​​ഗ് ചാ​​മ്പ്യ​​ന്മാ​​രാ​​യി ഫൈ​​ന​​ലി​​ല്‍ എ​​ത്തി. മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

Sports

ഐ​​സി​​സി അ​​​​ണ്ട​​​​ർ 19; ഇ​​​​ന്ത്യ x അഫ്ഗാൻ സെമി ഇന്ന്

ഹ​​​​രാ​​​​രെ: ഐ​​സി​​സി അ​​​​ണ്ട​​​​ർ 19 പു​​രു​​ഷ ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് ഫൈ​​​​ന​​​​ലി​​​​ൽ സ്ഥാ​​​​ന​​​​മു​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ ഇ​​​​ന്ന് സെ​മി​യി​ൽ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെതിരേ ഇറങ്ങുന്നു. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​ജ​​​​യ്യ​​​​രാ​​​​യി സെ​​​​മി​​​​ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ഇ​​​​ന്ത്യ​​​​ക്ക് വ​​​​ലി​​​​യ മേ​​​​ധാ​​​​വി​​​​ത്വ​​​​മു​​​​ണ്ട്.

ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം (അ​​​​ഞ്ച് ത​​​​വ​​​​ണ) ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ ഇ​​​​ന്ത്യ ഇ​​​​ത്ത​​​​വ​​​​ണ​​​​യും ലോ​​​​ക കി​​​​രീ​​​​ട​​​​ത്തി​​​​ൽ പ്ര​​​​തീ​​​​ക്ഷ പു​​​​ല​​​​ർ​​​​ത്തു​​​​ന്നു. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ഒ​​​​ന്നി​​​​ന് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്പോ​​​​ൾ ആ​​​​റാം കി​​​​രീ​​​​ട​​​​ത്തി​​​​നു​​​​ള്ള ക​​​​ലാ​​​​ശ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ക​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം.

ആ​​​​യു​​​​ഷ് മാ​​​​ത്രെ​​​​യു​​​​ടെ നാ​​​​യ​​​​ക​​​​ത്വ​​​​ത്തി​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ഇ​​​​ന്ത്യ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ക​​​​ളി​​​​ച്ച അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ത്തി​​​​ലും ജ​​​​യി​​​​ച്ചു. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ നാ​​​​ലി​​​​ൽ ജ​​​​യം നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ശ്രീ​​​​ല​​​​ങ്ക​​​​യോ​​​​ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

ബാ​​​​റ്റ് & ബോ​​​​ൾ

വെ​​​​ടി​​​​ക്കെ​​​​ട്ട് തു​​​​ട​​​​ക്കം ന​​​​ൽ​​​​കു​​​​ന്ന ഓ​​​​പ്പ​​​​ണ​​​​ർ വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​യി​​​​ൽ തു​​​​ട​​​​ങ്ങു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ ബാ​​​​റ്റിം​​​​ഗ് ക​​​​രു​​​​ത്ത്. അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ര​​​​ണ്ട് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി സ​​​​ഹി​​​​തം 196 റ​​​​ണ്‍​സ് വൈ​​​​ഭ​​​​വ് നേ​​​​ടി.

മി​​​​ന്നും ഫോ​​​​മി​​​​ലു​​​​ള്ള വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​ർ അ​​​​ഭി​​​​ഗ്യാ​​​​ൻ കു​​​​ണ്ടു (ര​​​​ണ്ട് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യ​​​​ട​​​​ക്കം 199 റ​​​​ണ്‍​സ്), ഓ​​​​ൾ റൗ​​​​ണ്ട​​​​ർ വി​​​​ഹാ​​​​ൻ മ​​​​ൽ​​​​ഹോ​​​​ത്ര (ഒ​​​​രു സെ​​​​ഞ്ചു​​​​റി​​​​യ​​​​ട​​​​ക്കം 172 റ​​​​ണ്‍​സ്) എ​​​​ന്നി​​​​വ​​​​രു​​​​ടെ പ്ര​​​​ക​​​​ട​​​​നം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കും. ആ​​​​രോ​​​​ണ്‍ ജോ​​​​ർ​​​​ജും ക്യാ​​​​പ്റ്റ​​​​ൻ ആ​​​​യു​​​​ഷ് മാ​​​​ത്രെ​​​​യും ബാറ്റിംഗ് ക​​​​രു​​​​ത്താ​​​​ണ്.

National

നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രാ​ജ്യം വി​ടു​ക; വാ​ട്സ്ആ​പ്പി​നോ​ടു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ രാ​ജ്യം വി​ട്ട് പോ​കാ​മെ​ന്ന് വാ​ട്സാ​പ്പി​നോ​ടും മാ​തൃ​സ്ഥാ​പ​ന​മാ​യ മെ​റ്റ​യോ​ടും നി​ർ​ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മെ​റ്റാ, വാ​ട്‌​സ്ആ​പ് തു​ട​ങ്ങി​യ​വ​യു​ടെ സ്വ​കാ​ര്യ​ത ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

വാ​ട്‌​സാ​പ്പി​ന്‍റെ 2021 ലെ ​സ്വ​കാ​ര്യ​ത നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 213.14 കോ​ടി രൂ​പ കോ​മ്പ​റ്റീ​ഷ​ൻ ക​മ്മി​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പി​ഴ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത മെ​റ്റ​യും, വാ​ട്‌​സാ​പ്പും ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

മെ​റ്റ​യു​മാ​യി പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ ഡാ​റ്റ വാ​ട്‌​സാ​പ്പ് വി​വ​ര​ങ്ങ​ൾ പ​ങ്കി​ട്ട​തി​നാ​ണ് പി​ഴ ചു​മ​ത്തി​യി​രു​ന്ന​ത്. ഡാ​റ്റ ഷെ​യ​റിം​ഗ് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത വ​ച്ച് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ഫെ​ബ്രു​വ​രി 10 ന് ​ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

National

സി​ന്ധു ന​ദീ​ജ​ല ത​ർ​ക്കം: ഹേ​ഗി​ലെ കോ​ട​തി ന​ട​പ​ടി​ ത​ള്ളി ഇ​ന്ത്യ, വെട്ടിലായി പാക്കിസ്ഥാൻ

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹേ​ഗി​ലെ സ്ഥി​രം മാ​ധ്യ​സ്ഥ കോ​ട​തി ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി ത​ള്ളി. കോ​ട​തി​യു​ടെ നി​യ​മ​സാ​ധു​ത അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ ഈ ​നി​ല​പാ​ട് നി​ല​നി​ൽ​ക്കെ​ത്ത​ന്നെ കോ​ട​തി വാ​ദം കേ​ൾ​ക്ക​ലു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.
ഇ​ന്ത്യ​യു​ടെ കി​ഷ​ൻ​ഗം​ഗ, ബ​ഗ്ലി​ഹാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ക​ഴി​ഞ്ഞ ആ​ഴ്ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ന്ത്യ ജ​ല​സം​ഭ​ര​ണ ക​ണ​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നാ​യി പാ​ക്കി​സ്ഥ​ൻ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​പ്ര​കാ​ര​മാ​ണി​ത്. എ​ന്നാ​ൽ, കോ​ട​തി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.
2025 ഏ​പ്രി​ലി​ൽ പ​ഹ​ൽ​ഗാ​മി​ൽ പാ​ക് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഇ​ന്ത്യ മ​ര​വി​പ്പി​ച്ച​ത്. ഭീ​ക​ര​വാ​ദ​വും ച​ർ​ച്ച​ക​ളും ഒ​രു​മി​ച്ചു പോ​കി​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 1960ന് ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ ക​രാ​ർ നി​ർ​ത്തിവച്ച​ത്.

ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന വാ​ദ​ങ്ങ​ൾ

ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം സാ​ങ്കേ​തി​ക ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് ന്യൂ​ട്ര​ൽ എ​ക്സ്പെ​ർ​ട്ട് ആ​ണ്. ഇ​തു നി​ല​നി​ൽ​ക്കെ കോ​ട​തി സ​മാ​ന്ത​ര​മാ​യി കേ​സ് കേ​ൾ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.
അ​ന്താ​രാഷ്‌ട്ര ത​ല​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന ത​ന്ത്ര​മാ​ണിത്. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​വാ​ദം നി​ർ​ത്താ​തെ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ ഇ​ന്ത്യ ബാ​ധ്യ​സ്ഥ​ര​ല്ല തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന വാദങ്ങൾ.

പ്ര​തി​സ​ന്ധി​യി​ലാ​യി പാ​കി​സ്ഥാ​ൻ

പാ​കി​സ്ഥാ​നി​ലെ കൃ​ഷി​യു​ടെ 80-90 ശ​ത​മാ​ന​വും സി​ന്ധു ന​ദി​യി​ലെ ജലത്തെ ആ​ശ്ര​യിച്ചാണു നടക്കുന്നത്. നി​ല​വി​ൽ പാ​കി​സ്ഥാ​നി​ലെ പ്ര​ധാ​ന ഡാ​മു​ക​ളാ​യ മം​ഗ്ല, ത​ർ​ബേ​ല എ​ന്നി​വ​യി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ ക​രാ​ർ മ​ര​വി​പ്പി​ച്ച​തോ​ടെ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് പാ​കി​സ്ഥാ​ൻ അ​ന്താ​രാഷ്‌ട്ര കോ​ട​തി​ക​ളെ​യും ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യെ​യും സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ന്ത്യ വി​ട്ടു​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ഹേ​ഗി​ലെ കോ​ട​തി​യു​ടെ തീ​രു​മാ​നം. ഇ​ന്ത്യ​യു​ടെ അ​ഭാ​വ​ത്തി​ൽ പാ​ക്കിസ്ഥാന്‍റെ വാ​ദ​ങ്ങ​ൾ മാ​ത്രം കേ​ട്ട് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചേ​ക്കാം. എ​ന്നാ​ൽ, ഇ​ന്ത്യ ഇ​തി​നെ അം​ഗീ​ക​രി​ക്കാ​തെ തള്ളിക്കളയും.

Business

ഇ​ന്ത്യ​ൻ ആ​കാ​ശ​ത്ത് കു​തി​ച്ചു​യ​രാ​ൻ അ​ദാ​നി​യും എം​ബ്ര​യ​റും; വി​മാ​ന​ങ്ങ​ൾ ഇ​നി ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കും

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ൽ നി​​ർ​​ണാ​​യ​​ക ചു​​വ​​ടു​​വ​​യ്പ്പു​​മാ​​യി അ​​ദാ​​നി ഗ്രൂ​​പ്പ്. ലോ​​ക​​ത്തി​​ലെ പ്ര​​മു​​ഖ വി​​മാ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ബ്ര​​സീ​​ൽ ക​​മ്പ​​നി എം​​ബ്ര​​യ​​റു​​മാ​​യി ചേ​​ർ​​ന്ന് ഇ​​ന്ത്യ​​യി​​ൽ വാ​​ണി​​ജ്യ വി​​മാ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ അ​​ദാ​​നി ഡി​​ഫ​​ൻ​​സ് ആ​​ൻ​​ഡ് എ​​യ​​റോ​​സ്പേ​​സ് ഒ​​പ്പു​​വച്ചു. കേ​​ന്ദ്ര ഗ​​വ​​ൺ​​മെ​​ന്‍റി​​ന്‍റെ ‘മേ​​ക് ഇ​​ൻ ഇ​​ന്ത്യ’ പ​​ദ്ധ​​തി​​ക്ക് ക​​രു​​ത്തു​​പ​​ക​​രു​​ന്ന ഈ ​​നീ​​ക്കം, രാ​​ജ്യ​​ത്ത് ഒ​​രു പ്രാ​​ദേ​​ശി​​ക ഗ​​താ​​ഗ​​ത വി​​മാ​​ന ആ​​വാ​​സ​​വ്യ​​വ​​സ്ഥ (Regional Transport Aircraft Ecosystem) കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ്.

കേ​​ന്ദ്ര സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ മ​​ന്ത്രി രാം ​​മോ​​ഹ​​ൻ നാ​​യി​​ഡു​​വി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണ് ക​​രാ​​ർ പ്ര​​ഖ്യാ​​പി​​ച്ച​​ത്. എ​​യ​​ർ​​ബ​​സി​​നും ബോ​​യിം​​ഗി​​നും ശേ​​ഷം ലോ​​ക​​ത്തി​​ലെ മൂ​​ന്നാ​​മ​​ത്തെ വ​​ലി​​യ വി​​മാ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ എം​​ബ്ര​​യ​​ർ, ഇ​​തോ​​ടെ ത​​ങ്ങ​​ളു​​ടെ റീ​​ജ​​ണ​​ൽ ജെ​​റ്റു​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ അ​​സം​​ബി​​ൾ ചെ​​യ്യും. വി​​മാ​​ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം മാ​​ത്ര​​മ​​ല്ല, അ​​നു​​ബ​​ന്ധ ഭാ​​ഗ​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം, അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ, പൈ​​ല​​റ്റ് പ​​രി​​ശീ​​ല​​നം എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് ഈ ​​പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണ യൂ​​ണി​​റ്റ് എ​​വി​​ടെ​​യാ​​യി​​രി​​ക്ക​​ണം എ​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ വ​​രും മാ​​സ​​ങ്ങ​​ളി​​ൽ വ്യ​​ക്ത​​ത വ​​രു​​മെ​​ന്ന് അ​​ദാ​​നി ഡി​​ഫ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ജീ​​ത് അ​​ദാ​​നി അ​​റി​​യി​​ച്ചു. പ്രാ​​ദേ​​ശി​​ക വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ‘ഉ​​ഡാ​​ൻ’ (UDAN) പ​​ദ്ധ​​തി​​ക്ക് പു​​തി​​യ ക​​രാ​​ർ വ​​ലി​​യ മു​​ത​​ൽ​​ക്കൂ​​ട്ടാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. വ​​രും ദ​​ശ​​ക​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യി​​ലെ ചെ​​റു​​കി​​ട ന​​ഗ​​ര​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തി​​ന് 80 മു​​ത​​ൽ 140 വ​​രെ സീ​​റ്റു​​ക​​ളു​​ള്ള അ​​ഞ്ഞൂ​​റി​​ല​​ധി​​കം വി​​മാ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​മാ​​യി വ​​രു​​മെ​​ന്നാ​​ണ് എം​​ബ്ര​​യ​​റി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ.

ഇ​​ന്ത്യ​​ൻ വ്യോ​​മ​​സേ​​ന​​യ്ക്കും മ​​റ്റ് ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്കു​​മാ​​യി നി​​ല​​വി​​ൽ അ​​മ്പ​​തോ​​ളം വി​​മാ​​ന​​ങ്ങ​​ൾ എം​​ബ്ര​​യ​​ർ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. മ​​ഹീ​​ന്ദ്ര ഗ്രൂ​​പ്പു​​മാ​​യി ചേ​​ർ​​ന്ന് സൈ​​നി​​ക വി​​മാ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​നു​​ള്ള ച​​ർ​​ച്ച​​ക​​ളും ക​​മ്പ​​നി ന​​ട​​ത്തു​​ന്നു​​ണ്ട്. ഈ ​​മാ​​സം 28ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ‘വിം​​ഗ്സ് ഇ​​ന്ത്യ 2026’ (Wings India 2026) പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ എം​​ബ്ര​​യ​​ർ ത​​ങ്ങ​​ളു​​ടെ അ​​ത്യാ​​ധു​​നി​​ക വി​​മാ​​ന​​ങ്ങ​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. അ​​ദാ​​നി​​യു​​മാ​​യു​​ള്ള ഈ ​​സ​​ഹ​​ക​​ര​​ണം ഇ​​ന്ത്യ​​യെ ഒ​​രു ആ​​ഗോ​​ള വ്യോ​​മ​​യാ​​ന നി​​ർ​​മാ​​ണ ഹ​​ബ്ബാ​​യി മാ​​റ്റു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കു​​മെ​​ന്ന് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി സ​​മീ​​ർ കു​​മാ​​ർ സി​​ൻ​​ഹ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

നി​​ർ​​മാ​​ണ കേ​​ന്ദ്ര​​ത്തി​​നാ​​യി ധോ​​ലേ​​ര​​യും ഭോ​​ഗാ​​പു​​ര​​വും പ​​രി​​ഗ​​ണ​​ന​​യി​​ൽ

അ​​ദാ​​നി​​യും എം​​ബ്ര​​യ​​റും ത​​മ്മി​​ലു​​ള്ള പു​​തി​​യ ധാ​​ര​​ണ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, വി​​മാ​​ന നി​​ർ​​മാ​​ണ കേ​​ന്ദ്രം എ​​വി​​ടെ സ്ഥാ​​പി​​ക്കു​​മെ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള ച​​ർ​​ച്ച​​ക​​ൾ സ​​ജീ​​വ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഗു​​ജ​​റാ​​ത്തി​​ലെ ധോ​​ലേ​​ര സ്പെ​​ഷ​​ൽ ഇ​​ൻ​​വെ​​സ്റ്റ്‌​​മെ​​ന്‍റ് റീ​​ജ​​ണോ അ​​ത​​ല്ലെ​​ങ്കി​​ൽ ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ലെ ഭോ​​ഗാ​​പു​​ര​​മോ ഈ ​​വ​​ൻ​​കി​​ട പ​​ദ്ധ​​തി​​ക്ക് വേ​​ദി​​യാ​​കാ​​നാ​​ണ് സാ​​ധ്യ​​ത. ഇ​​തി​​ൽ ഗു​​ജ​​റാ​​ത്തി​​ലെ ധോ​​ലേ​​ര​​യ്ക്കാ​​ണ് മു​​ൻ​​തൂ​​ക്കം ക​​ൽ​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. വ​​രും മാ​​സ​​ങ്ങ​​ളി​​ൽ ത​​ന്നെ ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നും പ്ലാ​​ന്‍റ് നി​​ർ​​മാ​​ണം ഉ​​ട​​ൻ ആ​​രം​​ഭി​​ക്കു​​മെ​​ന്നു​​മാ​​ണ് അ​​ദാ​​നി ഗ്രൂ​​പ്പ് ന​​ൽ​​കു​​ന്ന സൂ​​ച​​ന.

പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​മാ​​യ വി​​മാ​​ന​​ങ്ങ​​ൾ

ഇ​​ന്ത്യ​​യി​​ലെ പ്രാ​​ദേ​​ശി​​ക വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ​​ക്കാ​​യി എം​​ബ്ര​​യ​​റി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ ഇ-​​ജെ​​റ്റ് ഇ2 ​​ശ്രേ​​ണി​​യി​​ലു​​ള്ള വി​​മാ​​ന​​ങ്ങ​​ളാ​​യി​​രി​​ക്കും പ്ര​​ധാ​​ന​​മാ​​യും നി​​ർ​​മി​​ക്കു​​ക. പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​മാ​​യ ഈ ​​വി​​മാ​​ന​​ങ്ങ​​ൾ മ​​റ്റു വി​​മാ​​ന​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് 25 ശ​​ത​​മാ​​ന​​ത്തോ​​ളം കു​​റ​​ഞ്ഞ ഇ​​ന്ധ​​നം മാ​​ത്ര​​മേ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ള്ളൂ എ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​ണ്ട്. ശ​​ബ്ദ​​മ​​ലി​​നീ​​ക​​ര​​ണം ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞ ഇ​​വ​​യ്ക്ക് 150 വ​​രെ യാ​​ത്ര​​ക്കാ​​രെ വ​​ഹി​​ക്കാ​​ൻ ശേ​​ഷി​​യു​​ണ്ട്. ഇ​​ന്ത്യ​​യി​​ലെ ടി​​യ​​ർ-2, ടി​​യ​​ർ-3 ന​​ഗ​​ര​​ങ്ങ​​ളി​​ലെ ചെ​​റി​​യ റ​​ൺ​​വേ​​ക​​ളി​​ൽ പോ​​ലും സു​​ര​​ക്ഷി​​ത​​മാ​​യി ഇ​​റ​​ങ്ങാ​​ൻ സാ​​ധി​​ക്കും എ​​ന്ന​​തി​​നാ​​ലാ​​ണ് ഈ ​​മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ വ​​ലി​​യ ഡി​​മാ​​ൻ​​ഡ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ടാ​​റ്റ-​​എ​​യ​​ർ​​ബ​​സ് പ​​ദ്ധ​​തി​​യു​​ടെ മാ​​തൃ​​ക​​യി​​ൽ, അ​​ടു​​ത്ത മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ർ​​മി​​ച്ച ആ​​ദ്യ എം​​ബ്ര​​യ​​ർ വി​​മാ​​നം പു​​റ​​ത്തി​​റ​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. രാ​​ജ്യ​​ത്തെ വി​​മാ​​ന​​യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, അ​​ടു​​ത്ത ഇ​​രു​​പ​​ത് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ അ​​ഞ്ഞൂ​​റി​​ല​​ധി​​കം ചെ​​റു​​വി​​മാ​​ന​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്ക് ആ​​വ​​ശ്യ​​മാ​​യി വ​​രു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

Sports

വി​ഹാ​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ബു​ലാ​വാ​യോ: അ​ണ്ട​ർ19 ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വേ​യ്ക്കെ​തി​രേ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 352 റ​ൺ​സെ​ടു​ത്തു.

വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ (109) സെ​ഞ്ചു​റി​യും ഓ​പ്പ​ണ​ര്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി (52) അ​ഭി​ഗ്യാ​ന്‍ കു​ണ്ടു (61) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​ണ് ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്. ആ​രോ​ൺ ജോ​ർ​ജ് (23), ആ​യു​ഷ് മാ​ത്രെ (21) എ​ന്നി​വ​ർ​ക്ക് കാ​ര്യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നാ​യി​ല്ല.

11-ാം ഓ​വ​റി​ൽ സ്കോ​ർ നൂ​റു​ക​ട​ന്ന​തി​ന് പി​ന്നാ​ലെ വൈ​ഭ​വ് പു​റ​ത്താ​യി. 30 പ​ന്തി​ൽ നി​ന്ന് 52 റ​ൺ​സെ​ടു​ത്താ​ണ് താ​രം മ​ട​ങ്ങി​യ​ത്. നാ​ലു​വീ​തം ഫോ​റു​ക​ളും സി​ക്സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്.

സിം​ബാ​ബ്‌​വേ​യ്ക്കാ​യി ത​ദേ​ന്ദ ചി​മു​ഗോ​രോ മൂ​ന്നും പ​നാ​ഷെ മാ​സൈ​യും സിം​ബ​രാ​ഷെ മു​ഡ്സെ​ന്‍​ഗെ​രെയും ര​ണ്ടു വി​ക്ക​റ്റ് വീതം വീ​ഴ്ത്തി.

 

 

International

ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വ‍​യ്പ്; ഇ​ന്ത്യ- ​ഇ​യു സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ ഒപ്പിട്ടു, യൂറോപ്യൻ ഉത്പന്നങ്ങൾക്ക് കുത്തനെ വിലകുറയും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും (ഇ​യു) ത​മ്മി​ൽ നി​ർ​ണായ​ക സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ (എ​ഫ്ടി​എ) ഒ​പ്പി​ട്ടു. യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ, ഇ​ന്ത്യ​യും യൂ​റോ​പ്പും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക-​പ്ര​തി​രോ​ധ ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​ണ് ഈ ​ച​രി​ത്ര ക​രാ​ർ.

രാ​വി​ലെ 11:10ന് ​രാ​ജ്ഘ​ട്ടി​ലെ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി​യി​ലെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭിച്ച​ത്. 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ​ൻ, യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ന്‍റോ​ണി​യോ കോ​സ്റ്റ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തി. വൈ​കു​ന്നേ​രം രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ൽ രാ​ഷ്‌ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

"എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. ചരിത്ര മുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയനും വിശേഷിപ്പിച്ചു. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി.

ക​രാ​ർ സാ​ധ്യ​മാ​യാ​ൽ 200 കോ​ടി ജ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര വ്യാ​പാ​ര വി​പ​ണി​ക​ളി​ലൊ​ന്നാ​യി ഇ​തു മാ​റും. ആ​ഗോ​ള ജി​ഡി​പി​യു​ടെ നാ​ലി​ലൊ​ന്ന് ഈ ​ര​ണ്ടു മേ​ഖ​ല​ക​ളി​ൽനി​ന്നാ​ണ്.

കരാർ അനുസരിച്ച്, കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.

പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.

യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും. ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉത്പന്നങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്പിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ 150 ബി​ല്യ​ൺ യൂ​റോ പ​ദ്ധ​തി​യാ​യ "സേ​ഫ്'-​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു പ​ങ്കാ​ളി​ക​ളാ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​തു രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മാ​കും.

2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ത​മ്മി​ൽ ഏ​ക​ദേ​ശം 136 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ്യാ​പാ​ര​മാ​ണു ന​ട​ത്തി​യ​ത്. പു​തി​യ ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ആ​ഗോ​ള സു​ര​ക്ഷ​യി​ലും കരാ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും. റ​ഷ്യ-​യുക്രെ​യ്ൻ യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാഷ്‌ട്ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ക​ൾ ന​ട​ത്തും. പ്രാ​ദേ​ശി​ക​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സു​സ്ഥി​ര​മാ​യ ഒ​രു ആ​ഗോ​ള​ക്ര​മം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഒ​രേ നി​ല​പാ​ടി​ലാ​ണ്.

2007ൽ ​ആ​രം​ഭി​ച്ച ച​ർ​ച്ച​ക​ൾ പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും, 2022ൽ ​പു​ന​രാ​രം​ഭി​ച്ച ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ഒ​രു വ​ൻ ക​രാ​റി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ചൈ​ന​യെ​യും അ​മേ​രി​ക്ക​യെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ യൂ​റോ​പ്പും ആ​ഗോ​ള വി​പ​ണി​യി​ൽ കൂ​ടു​ത​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ഇ​ന്ത്യ​യും ആ​ഗ്ര​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ വ​ലി​യ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

National

ഇന്ത്യക്കുള്ള വ്യോമവിലക്ക് നീട്ടി പാക്കിസ്ഥാൻ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് വ്യോ​​​മാ​​​തി​​​ർ​​​ത്തി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ല​​​ക്ക് അ​​​ടു​​​ത്ത​​​മാ​​​സം 24 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്സ് അ​​​ഥോ​​​രി​​​റ്റി (പി​​​എ​​​എ).

സൈ​​​നി​​​ക​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ത്യ​​​ൻ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​തും വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ത്ത​​​തു​​​മാ​​​യ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണു വി​​​ല​​​ക്ക്. ഒ​​​ന്പ​​​തു​​​മാ​​​സ​​​മാ​​​യി നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​നം തു​​​ട​​​രു​​​ക മാ​​​ത്ര​​​മാ​​​ണെ​​​ന്നും പി​​​എ​​​എ അ​​​റി​​​യി​​​ച്ചു.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​ന്ത്യ സി​​​ന്ധു​​​ജ​​​ല ക​​​രാ​​​ർ മ​​​ര​​​വി​​​പ്പി​​​ച്ച​​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു പാ​​​ക് വ്യോ​​​മ​​​പാ​​​ത​​​യി​​​ൽ വി​​ല​​ക്ക് പ്ര​​ഖ്യാ​​പി​​ച്ച​​ത്.

പാ​​​ക് വി​​​മാ​​​ന​​​ങ്ങ​​​ളെ വി​​ല​​ക്ക് അ​​ന്നു​​ത​​ന്നെ ഇ​​ന്ത്യ​​യും തി​​രി​​ച്ച​​ടി​​ച്ചി​​രു​​ന്നു. അ​​തേ​​സ​​മ​​യം അ​​തി​​വി​​പു​​ല​​മാ​​യ ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​മേ​​​ഖ​​​ല​​​യ്ക്ക് വി​​ല​​ക്ക് വ​​ലി​​യ സാ​​ന്പ​​ത്തി​​ക ന​​ഷ്ട​​മാ​​ണ് ഉ​​ണ്ടാ​​ക്കു​​ന്ന​​ത്.

Kerala

അന്ന എലിസബത്ത് ഫോറെവർ സ്റ്റാർ ഇന്ത്യ മിസ് ടീൻ

കൊ​​​ച്ചി: ഫോ​​​റെ​​​വ​​​ർ സ്റ്റാ​​​ർ ഇ​​​ന്ത്യ ജ​​​യ്പു​​​രി​​​ൽ ന​​​ട​​​ത്തി​​​യ മി​​​സ് ഇ​​​ന്ത്യ മ​​​ത്സ​​​ര​​​ത്തി​​​ൽ മി​​​സ് ടീ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്ത അ​​​ന്ന എ​​​ലി​​​സ​​​ബ​​​ത്തി​​​ന് കി​​​രീ​​​ടം. ഫോ​​​റെ​​​വ​​​ർ സ്റ്റാ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഞ്ചാം സീ​​​സ​​​ണാ​​​ണി​​​ത്.

റ​​​യ്യാ​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ളി​​​ൽ എ​​​ട്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് 13 കാ​​​രി​​​യാ​​​യ അ​​​ന്ന എ​​​ലി​​​സ​​​ബ​​​ത്ത്. മി​​​സ് ടീ​​​ൻ മ​​​ത്സ​​​ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ മ​​​ത്സ​​​രാ​​​ർ​​​ഥി​​​കൂ​​​ടി​​​യാ​​​ണ്.

അ​​​ന്ന​​​യ്ക്കു​​​വേ​​​ണ്ടി വ​​​സ്ത്ര​​​ങ്ങ​​​ൾ ഡി​​​സൈ​​​ൻ ചെ​​​യ്ത​​​തു പ്ര​​​ശ​​​സ്ത ച​​​ല​​​ച്ചി​​​ത്ര കോ​​​സ്റ്റ്യൂം ഡി​​​സൈ​​​ന​​​റാ​​​യ സ​​​മീ​​​റ സ​​​നീ​​​ഷാ​​​ണ്.

മി​​​ക​​​ച്ച അ​​​ഭി​​​നേ​​​ത്രി​​​യും സ്ക്രീ​​​ൻ പ്ലേ ​​​റൈ​​​റ്റ​​​റു​​​മാ​​​യ അ​​​ന്ന ക​​​ഴി​​​ഞ്ഞ സി​​​ബി​​​എ​​​സ്ഇ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ മോ​​​ണോ ആ​​​ക്ടി​​​ൽ സ്കൂ​​​ളി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്ത് ജി​​​ല്ല​​​യി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​ന​​​വും സം​​​സ്ഥാ​​​ന​​​ത്ത് എ ​​​ഗ്രേ​​​ഡും നേ​​​ടി​​​യി​​​രു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം മൂ​​​ഴി​​​ക്കു​​​ള​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന സ​​​തീ​​​ഷ് പോ​​​ൾ വി​​​രാ​​​ജ്- ലി​​​ജി മ​​​റി​​​യം ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.

Sports

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ്; ഇന്ത്യയ്ക്കു കാലിടറി, ബംഗ്ലാദേശിന് 239 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

ബു​ല​വാ​യോ : അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് 239 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. മ​ഴ കാ​ര​ണം 49 ഓ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ക്യാ​പ്റ്റ​ൻ അ​സീ​സു​ൽ ഹ​ക്കിം ത​മീം ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക്യാ​പ്റ്റ​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് പേ​സ​ർ​മാ​ർ കാ​ഴ്ച​വെ​ച്ച​ത്. 48.4 ഓ​വ​റി​ൽ 238 റ​ൺ​സി​ന് ഇ​ന്ത്യ​യെ പു​റ​ത്താ​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചു. മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ത്യ​ക്ക്. 12 റ​ണ്‍​സി​നി​ടെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ന്‍ ആ​യു​ഷ് മാ​ത്രെ (ആ​റ്), വേ​ദാ​ന്ത് ത്രി​വേ​ദി (0) എ​ന്നി​വ​ര്‍ മൂ​ന്നാം ഓ​വ​റി​ല്‍ ത​ന്നെ മ​ട​ങ്ങി.

എ​ന്നാ​ൽ ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും അ​ഭി​ജ്ഞാ​ൻ കു​ന്ദു​വും ചേ​ർ​ന്ന് 62 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ടീ​മി​നെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. സൂ​ര്യ​വം​ശി 67 പ​ന്തി​ൽ 72 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ൾ, ഒ​ര​റ്റ​ത്ത് ഉ​റ​ച്ചു​നി​ന്ന കു​ന്ദു 112 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ചു.

അ​വ​സാ​ന ഓ​വ​റി​ൽ ക​നി​ഷ്ക് ചൗ​ഹാ​ൻ (28) പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ടീ​മി​നെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ബം​ഗ്ലാ​ദേ​ശി​നാ​യി അ​ൽ ഫ​ഹ​ദ് അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി.

 

 

 

 

Sports

അണ്ടർ 19 ഏകദിന ലോകകപ്പ് ; ഇ​ന്ത്യ x ബം​ഗ്ലാ​ദേ​ശ്

ബു​ല​വാ​യൊ: ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ര​ണ്ടാം പൊ​തു​ശ​ത്രു​വാ​യി ബം​ഗ്ലാ​ദേ​ശ് മാ​റു​ന്ന​തി​നി​ടെ, ആ​ദ്യ​മാ​യി ഇ​ന്ത്യ x ബം​ഗ്ലാ​ദേ​ശ് പോ​രാ​ട്ടം. ഐ​സി​സി അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ബി​യി​ലാ​ണ് ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ഏ​റ്റു​മു​ട്ടു​ക. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യൊ​യി​ലാ​ണ് മ​ത്സ​രം.

2026 ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍​നി​ന്ന് ബം​ഗ്ലാ​ദേ​ശ് പേ​സ​ര്‍ മു​സ്താ​ഫി​സു​ര്‍ റ​ഹ്‌​മാ​നെ വ്യ​ക്ത​മാ​യ കാ​ര​ണം കാ​ണി​ക്കാ​തെ ഒ​ഴി​വാ​ക്കാ​ന്‍ ബി​സി​സി​ഐ നി​ര്‍​ദേ​ശി​ച്ച​താ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ശ​ത്രു​ത​യി​ലേ​ക്കു നീ​ങ്ങാ​ന്‍ കാ​ര​ണം. ഇ​തോ​ടെ ബം​ഗ്ലാ​ദേ​ശ് ഐ​പി​എ​ല്‍ സം​പ്രേ​ഷ​ണം​വ​രെ റ​ദ്ദാ​ക്കി.

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​മേ​രി​ക്ക​യെ തോ​ല്‍​പ്പി​ച്ചി​രു​ന്നു. മ​ഴ​യും ഇ​ടി​മി​ന്ന​ലും മൂ​ലം ഓ​വ​ര്‍ വെ​ട്ടി​ച്ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഡെ​ക്‌​വ​ര്‍​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ആ​റ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ജ​യം.

ഇ​ന്ത്യ​യു​ടെ വ​ന്‍ പ്ര​തീ​ക്ഷ​യാ​യ വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് അ​മേ​രി​ക്ക​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. നാ​ല് പ​ന്തി​ല്‍ ര​ണ്ട് റ​ണ്‍​സ് നേ​ടി​യ വൈ​ഭ​വ് ബൗ​ള്‍​ഡാ​കു​ക​യാ​യി​രു​ന്നു. മ​ധ്യ​നി​ര​യു​ടെ ബ​ല​ത്തി​ലാ​യി​രു​ന്നു 96 റ​ണ്‍​സ് എ​ന്ന വി​ജ​യ ല​ക്ഷ്യം ഇ​ന്ത്യ​ന്‍ കൗ​മാ​ര സം​ഘം പി​ന്തു​ട​ര്‍​ന്നു ജ​യി​ച്ച​ത്.

അ​ഞ്ചാം ന​മ്പ​റാ​യി ക്രീ​സി​ലെ​ത്തി​യ അ​ഭി​ഗ്യാ​ന്‍ കു​ണ്ഡു 41 പ​ന്തി​ല്‍ 42ഉം ​ആ​റാം ന​മ്പ​റാ​യ ക​നി​ഷ്‌​ക് ചൗ​ഹാ​ന്‍ 14 പ​ന്തി​ല്‍ 10ഉം ​റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്ന് ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ചു. 

ഈ ​ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​ദ്യ മ​ത്സ​ര​മാ​ണ്. ന്യൂ​സി​ല​ന്‍​ഡ് ആ​ണ് ഗ്രൂ​പ്പ് ബി​യി​ലെ നാ​ലാ​മ​ത്തെ ടീം.

​ഇം​ഗ്ല​ണ്ട്, ഓ​സീ​സ്, അ​ഫ്ഗാ​ന്‍

ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ഗ്രൂ​പ്പ് സി​യി​ല്‍ ഇം​ഗ്ല​ണ്ട് 37 റ​ണ്‍​സി​ന് പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി. സ്‌​കോ​ര്‍: ഇം​ഗ്ല​ണ്ട് 46.5 ഓ​വ​റി​ല്‍ 210. പാ​ക്കി​സ്ഥാ​ന്‍ 46.3 ഓ​വ​റി​ല്‍ 173. ഗ്രൂ​പ്പ് എ​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ എ​ട്ട് വി​ക്ക​റ്റി​ന് അ​യ​ര്‍​ല​ന്‍​ഡി​നെ തോ​ല്‍​പ്പി​ച്ചു.

സ്‌​കോ​ര്‍: അ​യ​ര്‍​ല​ന്‍​ഡ് 50 ഓ​വ​റി​ല്‍ 235/7. ഓ​സ്‌​ട്രേ​ലി​യ 39.4 ഓ​വ​റി​ല്‍ 237/2.
ഗ്രൂ​പ്പ് ഡി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 28 റ​ണ്‍​സി​ന് അ​ഫ്ഗാ​നി​സ്ഥാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്‌​കോ​ര്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍ 50 ഓ​വ​റി​ല്‍ 266/8. ദ​ക്ഷി​ണാ​ഫ്രി​ക്ക 47.4 ഓ​വ​റി​ല്‍ 238.

Sports

കി​വീ​സി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര; ഇ​ന്ത്യ​ൻ ടീ​മി​ൽ അ​ഴി​ച്ചു​പ​ണി

മും​ബൈ: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​ഴി​ച്ചു പ​ണി. പ​രി​ക്കേ​റ്റ തി​ല​ക് വ​ര്‍​മ​യ്ക്ക് പ​ക​ര​മാ​യി ശ്രേ​യ​സ് അ​യ്യ​രെ​യും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന് പ​ക​രം ര​വി ബി​ഷ്‌​ണോ​യി​യേ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ശ്രേ​യ​സ് അ​യ്യ​രെ ടീ​മി​ലെ​ടു​ത്ത​ത്. 21 നാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. 2023ല്‍ ​ഓ​സ്‌​ട്രേ​ലി​യ്ക്ക് എ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ശ്രേ​യ്യ​സ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തു​ന്ന​ത്.

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ബോ​ള്‍ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​ന് പ​രി​ക്കേ​റ്റ​ത്. താ​ര​ത്തി​ന് പ​ര​മ്പ​ര​യി​ലെ അ​ഞ്ചു മ​ത്സ​ര​വും ന​ഷ്ട​മാ​കും.

ഇ​ന്ത്യ​ന്‍ ടീം: ​സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (ക്യാ​പ്റ്റ​ന്‍), അ​ഭി​ഷേ​ക് ശ​ര്‍​മ്മ, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ശ്രേ​യ​സ് അ​യ്യ​ര്‍ (ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍), ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), റി​ങ്കു സിം​ഗ്, ജ​സ്പ്രീ​ത് ബും​റ, ഹ​ര്‍​ഷി​ത് റാ​ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ്, കു​ല്‍​ദീ​പ് യാ​ദ​വ്, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ഇ​ഷാ​ന്‍ കി​ഷ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ര​വി ബി​ഷ്ണോ​യ്.

 

 

NRI

ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് ഇ​ന്ത്യ​യി​ലെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​രം അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി​യ മെ​ർ​സി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ മെ​ർ​സി​നെ ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ത​യാ​റാ​ക്കി​യ ബാ​ന​റോ​ടു​കൂ​ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് മോ​ദി​യും മെ​ര്‍​സും ചേ​ര്‍​ന്ന് സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്‍​പി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ മ​ഹാ​ത്മാ മ​ന്ദി​ര്‍ സ​മു​ച്ച​യ​ത്തി​ല്‍ രാ​വി​ലെ 11.15 മു​ത​ലാ​ണ് ഇ​രു​വ​രും ദ്വി​പ​ക്ഷ ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി. കൂ​ടാ​തെ യു​ക്രെ​യ്ൻ - റ​ഷ്യ സം​ഘ​ർ​ഷ​വും ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും വി​ഷ​യ​ങ്ങ​ളാ​യി. 

അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന മെ​ർ​സ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സും ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ബോ​ഷി​ന്‍റെ കാ​മ്പ​സും സ​ന്ദ​ർ​ശി​ക്കും.

ഇ​ന്ത്യ​യി​ൽ നി​ന്നും  ജ​ർ​മ​നി​യി​ലേ​ക്ക് ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി കു​ടി​യേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ല​ഭി​ക്കു​മോ എ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 

നാ​റ്റോ രാ​ജ്യ​ങ്ങ​ൾ​ക്കും യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കും പു​റ​മെ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മെ​ർ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ​രാ​ജ്യ​മാ​ണ് ഇ​ന്ത്യ.

ഇ​ന്ത്യ​ൻ ച​ര​ക്കു​ക​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഭീ​മ​ൻ പി​ഴ​ത്തീ​രു​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മെ​ർ​സ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്.

Sports

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ പോ​​രാ​​ട്ടം ഇ​​ന്നു വ​​ഡോ​​ദ​​ര​​യി​​ല്‍

വ​​ഡോ​​ദ​​ര: 22 ദി​​വ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ സീ​​നി​​യ​​ര്‍ ക്രി​​ക്ക​​റ്റ് ടീം ​​ഇ​​ന്നു ക​​ള​​ത്തി​​ല്‍; ചി​​ല ക​​ളി​​ക​​ള്‍ കാ​​ഴ്ച​​വ​​യ്ക്കാ​​നും ക​​ണ​​ക്കു​​ക​​ള്‍ വീ​​ട്ടാ​​നും.

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ പോ​​രാ​​ട്ടം ഇ​​ന്നു വ​​ഡോ​​ദ​​ര​​യി​​ല്‍. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നാ​​ണ് മ​​ത്സ​​രം. 2025 ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ഫൈ​​ന​​ലി​​ല്‍ ഏ​​റ്റു​​മു​​ട്ടി​​യ ടീ​​മു​​ക​​ളാ​​ണ്. ന്യൂ​​സി​​ല​​ന്‍​ഡി​​നെ നാ​​ല് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

2024 ഒ​​ക് ടോ​​ബ​​ര്‍-​​ന​​വം​​ബ​​റി​​നു​​ശേ​​ഷം ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ആ​​ദ്യ ഇ​​ന്ത്യ​​ന്‍ പ​​ര്യ​​ട​​ന​​മാ​​ണി​​ത്. അ​​ന്ന് മൂ​​ന്നു മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 3-0നു ​​തൂ​​ത്തു​​വാ​​രി​​യാ​​യി​​രു​​ന്നു കി​​വീ​​സ് തി​​രി​​കെ പോ​​യ​​ത്.

ഇ​​ന്ത്യ​​യി​​ല്‍ ഒ​​രു പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്നു ടെ​​സ്റ്റ് ന്യൂ​​സി​​ല​​ന്‍​ഡ് ജ​​യി​​ക്കു​​ന്ന​​തും 2012നു​​ശേ​​ഷം ഇ​​ന്ത്യ സ്വ​​ദേ​​ശ​​ത്ത് ടെ​​സ്റ്റ് പ​​ര​​മ്പ​​ര കൈ​​വി​​ട്ട​​തു​​മെ​​ല്ലാം ആ​​ദ്യ​​മാ​​യി അ​​ന്നാ​​യി​​രു​​ന്നു. വീ​​ട്ടാ​​ന്‍ ആ ​​ക​​ണ​​ക്കി​​നോ​​ളം വ​​രി​​ല്ലെ​​ങ്കി​​ലും ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ് ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ന​​യി​​ക്കു​​ന്ന പു​​തു​​ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം.

ഐ​​പി​​എ​​ല്ലി​​ന്‍റെ സ​​മ​​യ​​ത്ത​​ല്ലാ​​തെ, ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ സീ​​നി​​യ​​ര്‍ ടീ​​മി​​ന് സാ​​ധാ​​ര​​ണ 22 ദി​​വ​​സ​​ത്തെ അ​​വ​​ധി ല​​ഭി​​ക്കാ​​റി​​ല്ലാ​​ത്ത​​താ​​ണ്. ഡി​​സം​​ബ​​ര്‍ 19ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ട്വ​​ന്‍റി-20​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ടീം ​​അ​​വ​​സാ​​നം ക​​ളി​​ച്ച​​ത്.

ഫോ​​ക്ക​​സി​​ല്‍ ഗി​​ല്‍

രോ​​ഹി​​ത് ശ​​ര്‍​മ​​യും വി​​രാ​​ട് കോ​​ഹ്‌​ലി​​യും ടെ​​സ്റ്റി​​ല്‍നി​​ന്ന് അ​​പ്ര​​തീ​​ക്ഷി​​ത വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ ന​​ട​​ന്ന ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ക്യാ​​പ്റ്റ​​നാ​​യു​​ള്ള ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ അ​​ര​​ങ്ങേ​​റ്റം.

ഇം​​ഗ്ല​​ണ്ടി​​ല്‍ ചെ​​ന്ന് ടെ​​സ്റ്റ് പ​​ര​​മ്പ​​ര 2-2 സ​​മ​​നി​​ല​​യാ​​ക്കി​​യ​​തോ​​ടെ ഉ​​യ​​ര്‍​ന്ന ഗി​​ല്ലി​​ന്‍റെ ഗ്രാ​​ഫ് പി​​ന്നീ​​ട് ഇ​​ടി​​ഞ്ഞു. ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ല്‍ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര ന​​ഷ്ടം, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ഹോം ​​പ​​ര​​മ്പ​​ര​​യ്ക്കി​​ടെ ക​​ഴു​​ത്തി​​നു പ​​രി​​ക്കേ​​റ്റ് ടീ​​മി​​ല്‍​നി​​ന്നു പു​​റ​​ത്ത്. ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ള്ള ടീ​​മി​​ല്‍​നി​​ന്നും ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ടു.

ക്യാ​​പ്റ്റ​​നാ​​യും ബാ​​റ്റ​​റാ​​യു​​മു​​ള്ള ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വാ​​ണ് ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത്.
ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ ശ്രേ​​യ​​സ് അ​​യ്യ​​റും ടീ​​മി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടു​​ണ്ട്. ഗി​​ല്‍, അ​​യ്യ​​ര്‍ എ​​ന്നി​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ന്‍ ടീം ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര 2-1നു ​​സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പേ​​സ് ബൗ​​ള​​ര്‍ മു​​ഹ​​മ്മ​​ദ് സി​​റാ​​ജും ടീ​​മി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടു​​ണ്ട്.

പു​​തു​​മു​​ഖ കി​​വീ​​സ്

ഇ​​ന്ത്യ​​ന്‍ മ​​ണ്ണി​​ല്‍ ഇ​​തു​​വ​​രെ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യോ ഏ​​ക​​ദി​​ന ടൂ​​ര്‍​ണ​​മെ​​ന്‍റോ ജ​​യി​​ക്കാ​​ന്‍ ന്യൂ​​സി​​ല​​ന്‍​ഡി​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ല. 2024ലെ ​​ടെ​​സ്റ്റ് പ​​ര​​മ്പ​​ര പോ​​ലെ ഏ​​ക​​ദി​​ന​​ത്തി​​ലും അ​​ദ്ഭു​​തം കാ​​ണി​​ക്കാ​​ന്‍ കി​​വീ​​സി​​നു സാ​​ധി​​ക്കു​​മോ എ​​ന്ന​​തും സു​​പ്ര​​ധാ​​ന ചോ​​ദ്യം. ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ 15 അം​​ഗ ടീ​​മി​​ലെ എ​​ട്ടു ക​​ളി​​ക്കാ​​ര്‍ ഇ​​ന്ത്യ​​യി​​ല്‍ ഇ​​തു​​വ​​രെ ക​​ളി​​ച്ചി​​ട്ടി​​ല്ലാ​​ത്ത​​വ​​രാ​​ണ്. ര​​ണ്ടു​​പേ​​ര്‍ ഇ​​തു​​വ​​രെ രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ല്‍ അ​​ര​​ങ്ങേ​​റ്റം​​പോ​​ലും ന​​ട​​ത്താ​​ത്ത​​വ​​ര്‍. ആ​​റ് ക​​ളി​​ക്കാ​​ര്‍ 10ല്‍ ​​താ​​ഴെ ​​മാ​​ത്രം ഏ​​ക​​ദി​​ന പ​​രി​​ച​​യ​​മു​​ള്ള​​വ​​രാ​​ണ്. പ​​രി​​ക്കി​​ല്‍​നി​​ന്നു​​ള്ള തി​​രി​​ച്ചു​​വ​​ര​​വി​​ലാ​​ണ് മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍, മാ​​റ്റ് ഹെ​​ന്‍ റി, ​​മാ​​ര്‍​ക്ക് ചാ​​പ്മാ​​ന്‍ എ​​ന്നി​​വ​​ര്‍.

‘എ​​ന്‍ വ​​ഴി ത​​നി വ​​ഴി’ എ​​ന്ന ര​​ജ​​നീ​​കാ​​ന്തി​​ന്‍റെ സി​​നി​​മാ ഡ​​യ​​ലോ​​ഗ് കൈ​​യി​​ല്‍ പ​​ച്ച​​കു​​ത്തി​​യ, ത​​മി​​ഴ്‌​​നാ​​ട് വെ​​ല്ലൂ​​രി​​ല്‍ ജ​​നി​​ച്ച ആ​​ദി​​ത്യ അ​​ശോ​​ക് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​തും ക​​ണ്ട​​റി​​യ​​ണം. ര​​ണ്ട് ഏ​​ക​​ദി​​ന​​വും ഒ​​രു ട്വ​​ന്‍റി-20​​യും മാ​​ത്ര​​മാ​​ണ് 23കാ​​ര​​നാ​​യ ആ​​ദി​​ത്യ അ​​ശോ​​ക് ഇ​​തു​​വ​​രെ ന്യൂ​​സി​​ല​​ന്‍​ഡ് ജ​​ഴ്‌​​സി​​യി​​ല്‍ ക​​ളി​​ച്ച​​ത്.

Sports

രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് ക​ള​ഞ്ഞ് ടി20 ​ലോ​ക​ക​പ്പ് ക​ളി​ക്കി​ല്ല; ഐ​സി​സി​ക്ക് മ​റു​പ​ടി​യു​മാ​യി ബി​സി​ബി

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​ൽ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. ശ്രീ​ല​ങ്ക​യി​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഐ​സി​സി ഈ ​നി​ർ​ദേ​ശം ത​ള്ളി​യ​തോ​ടെ​യാ​ണ് ബി​സി​ബി വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.

ത​ങ്ങ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് ക​ള​ഞ്ഞ് ലോ​ക​ക​പ്പ് ക​ളി​ക്കാ​നി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​ലെ സ്പോ​ർ​ട്‌​സ് അ​ഡ്വൈ​സ​റാ​യ ആ​സി​ഫ് ന​സ്രു​ൾ വ്യ​ക്ത​മാ​ക്കി. ഐ​സി​സി​ക്ക് ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും പ​റ​ഞ്ഞു.

അ​ടു​ത്ത മാ​സം തു​ട​ങ്ങു​ന്ന ടി20 ​ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍​ക്ക് കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സാ​ണ് വേ​ദി​യാ​വു​ന്ന​ത്. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​രം മും​ബൈ​യി​ലു​മാ​ണ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

 

Sports

മൂ​ന്നാം അ​ങ്ക​ത്തി​ലും ര​ക്ഷ​യി​ല്ല; ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വൈ​റ്റ്‌‍ വാ​ഷ് ചെ​യ്തു

ബെ​നോ​നി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ‌​തി​രാ​യ അ​ണ്ട​ർ19 ക്രി​ക്ക​റ്റ് ഏ​ക​ദി​ന​പ​ര​മ്പ​ര ഇ​ന്ത്യ (3-0) തൂ​ത്തു​വാ​രി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 394 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 160 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ‌​ടെ 233 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

ക്യാ​പ്റ്റ​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും (127) മ​ല​യാ​ളി താ​രം ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും (118) സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. സ്കോ​ർ: ഇ​ന്ത്യ 393/7 ദ​ക്ഷി​ണാ​ഫ്രി​ക്ക 160 (35).

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഇ​ന്ത്യ തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​രി​ഞ്ഞു​കെ​ട്ടി. പ​വ​ർ​പ്ലേ​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചാം വി​ക്ക​റ്റും വീ​ണ​തോ​ടെ 50/5 എ​ന്ന നി​ല​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​പ്പു​കു​ത്തി. ആ​റാം വി​ക്ക​റ്റി​ലെ​യും ഏ​ഴാം വി​ക്ക​റ്റി​ലെ​യും കൂ​ട്ടു​കെ​ട്ടു​ക​ളാ​ണ് അ​വ​രു​ടെ സ്കോ​ർ 100 ക​ട​ത്തി​യ​ത്.

പോ​ൾ ജെ​യിം​സ് (41), ഡാ​നി​യ​ർ ബോ​സ്‌​മാ​ൻ (40), കോ​ർ​ൺ ബോ​ത്ത (36), ജെ​യ്‌​സ​ൻ റൗ​ൾ​സ് (19) എ​ന്നി​വ​ർ​ക്കൊ​ഴി​കെ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ക്യാ​പ്റ്റ​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യ്ക്കാ​യി പ​ന്തെ​ടു​ത്ത​വ​രെ​ല്ലാം വി​ക്ക​റ്റ് വീ​ഴ്ത്തി.

കി​ഷ​ൻ കു​മാ​ർ സിം​ഗ് മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ മ​ല​യാ​ളി​യാ​യ മു​ഹ​മ്മ​ദ് ഇ​നാ​ൻ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ആ​ദ്യ പ​ര​മ്പ​ര ത​ന്നെ തൂ​ത്തു​വാ​രാ​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് ക​ഴി​ഞ്ഞു. വൈ​ഭ​വി​നെ ത​ന്നെ ക​ളി​യി​ലെ​യും പ​ര​മ്പ​ര​യു​ടെ​യും താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

 

Sports

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി സൂ​ര്യ​വം​ശി​യും ആ​രോ​ണും; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കൂ​റ്റ​ൻ വി​ജ​യം ല​ക്ഷ്യം

ബ​നോ​നി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ അ​ണ്ട​ര്‍ 19 യൂ​ത്ത് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 394 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ എ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 393 റ​ൺ​സ് നേ​ടി​യ​ത്.

ആ​രോ​ണ്‍ ജോ​ര്‍​ജും (118) ക്യാ​പ്റ്റ​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും (127) സെ​ഞ്ചു​റി നേ​ടി. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ ഫോ​റ​ടി​ച്ചാ​ണ് വൈ​ഭ​വ് ഇ​ന്നിം​ഗ്സി​നു തു​ട​ക്ക​മി​ട്ട​ത്. ക്യാ​പ്റ്റ​നു പി​ന്തു​ണ​യു​മാ​യി ആ​രോ​ൺ ജോ​ർ​ജും ചേ​ർ​ന്ന​തോ​ടെ ഇ​ന്ത്യ​യ്ക്കു പി​ന്നീ​ടു തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല.

ആ​റ് ഓ​വ​റി​ൽ ഇ​ന്ത്യ 50 പി​ന്നി​ട്ടു. 63 പ​ന്തി​ല്‍ വൈ​ഭ​വ് സെ​ഞ്ചു​റി തി​ക​ച്ചു. സെ​ഞ്ചു​റി​ക്കു​ശേ​ഷ​വും അ​ടി​തു​ട​ര്‍​ന്ന വൈ​ഭ​വ് ഒ​മ്പ​തു ഫോ​റും 10 സി​ക്സും ഉ​ൾ​പ്പ​ടെ 74 പ​ന്തി​ല്‍ 127 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. 32 പ​ന്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി തി​ക​ച്ച ആ​രോ​ൺ 91 പ​ന്തി​ല്‍ സെ​ഞ്ചു​റി​യി​ലെ​ത്തി. 15 ബൗ​ണ്ട​റി​ക​ളാ​ണ് ആ​രോ​ൺ പ​റ​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി നാ​ന്‍റോ സോ​ണി മൂ​ന്നും ജാ​സ​ൺ റൗ​ൾ​സ് ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. നേ​ര​ത്തെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

International

ഇ​ന്ത്യ​ക്ക് നാ​ണ​ക്കേ​ടാ​യി യു​എ​സ് സെ​ന​റ്റ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​സി: കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെയും പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കി യു​​​​എ​​​​സ് സെ​​​​ന​​​​റ്റ​​​​ർ ലി​​​​ൻ​​​​ഡ്സെ ഗ്ര​​​​ഹാം.

ഇ​​​​ന്ത്യ​​​​ക്കു​​​​മേ​​​​ൽ ചു​​​​മ​​​​ത്തി​​​​യ തീ​​​​രു​​​​വ കു​​​​റ​​​​യ്ക്കാ​​​​ൻ ട്രം​​​​പി​​​​നോ​​​​ട് പ​​​​റ​​​​യാ​​​​മോ​​​​യെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ ഡ​​​​ർ വി​​​​ന​​​​യ് ക​​​​ത്ര ത​​​​ന്നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​താ​​​​യി ലി​​​​ൻ​​​​ഡ്സെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​ന്ത്യ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​തു കു​​​​റ​​​​ച്ചെ​​​​ന്നും തീ​​​​രു​​​​വ കു​​​​റ​​​​യ്ക്കാ​​​​ൻ ട്രം​​​​പി​​​​നോ​​​​ട് പ​​​​റ​​​​യാ​​​​മോ​​​​യെ​​​​ന്ന് ത​​​​ന്നോ​​​​ട് ക​​​​ത്ര അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​താ​​​​യും ലി​​​​ൻ​​​​ഡ്സെ പ​​​​റ​​​​ഞ്ഞു.

ഒ​​​​രു മാ​​​​സം മു​​​​ൻ​​​​പ് താ​​​​ൻ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​ഡ​​​​റു​​​​ടെ വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന​​​​ത് കു​​​​റ​​​​ച്ച​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം സം​​​​സാ​​​​രി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ട്ട​​​​ത്.

തീ​​​​രു​​​​വ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നോ​​​​ട് പ​​​​റ​​​​യു​​​​മോ​​​​യെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​താ​​​​യും ലി​​​​ൻ​​​​ഡ്സെ പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സ് സെ​​​​ന​​​​റ്റ​​​​റു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​ന്ത്യ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

Samskarikam

മ​തേ​ത​ര ഇ​ന്ത്യ​യി​ലാ​ണോ നാം ജീ​വി​ക്കു​ന്ന​ത്?

പ്രാ​ചീ​ന കാ​ലം മു​ത​ൽ ആ​ഘോ​ഷ​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും ലോ​ക​മെ​ങ്ങും ന​ട​ക്കാ​റു​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ൽ നി​ള​യു​ടെ തീ​ര​ത്തു ബി​സി മു​ത​ൽ നി​ല​നി​ന്നി​രു​ന്ന ഉ​ത്സ​വ​മാ​ണ് മാ​മാ​ങ്കം. സാ​മൂ​ഹ്യ​നീ​തി ന​ഷ്ട​പ്പെ​ടു​മ്പോ​ൾ മ​നു​ഷ്യ​ർ വി​പ്ല​വ​കാ​രി​ക​ളാ​യി അ​ല്ലെ​ങ്കി​ൽ ചാ​വേ​റു​ക​ളാ​യി മാ​റു​ന്ന​തു​പോ​ലെ ആ​ദി​മ​കാ​ല​ങ്ങ​ളി​ൽ ന​മ്പു​തി​രി​മാ​രു​ടെ ഭ​ര​ണം ദു​ഷി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​രാ​ജാ​ക്ക​ന്മാ​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടാ​ൻ തു​ട​ങ്ങി.

അ​ന്ന് ചാ​വേ​ർ​ഭ​ട​ന്മാ​രാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി വീ​ര​മൃ​ത്യു വ​രി​ച്ച​ത്. വി​ല്യം ലോ​ഗ​ന്‍റെ "മ​ല​ബാ​ർ മാ​ന്വ​ലി​ൽ' ഇ​ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ര​യും പ​റ​ഞ്ഞ​ത് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തു വ​ന്ന ലോ​ക പ്ര​ശ​സ്ത മാ​ധ്യ​മ​ങ്ങ​ളാ​യ അ​മേ​രി​ക്ക​യി​ലെ :ദി ​ടെ​ലി​ഗ്രാ​പ് എ​ഴു​തി​യ​ത് "ഇ​ന്ത്യ​യി​ലെ ക്രി​സ്ത്യാ​നി​ക​ളെ അ​ട​ച്ചു​പൂ​ട്ടാ​ൻ ഹി​ന്ദു തീ​വ്ര​വാ​ദി​ക​ൾ ശ്ര​മി​ക്കു​ന്നു' (Hindu Extrimists try to shut down Christians in India) എ​ന്നാ​ണ്.

അ​തു​പോ​ലെ ന്യൂ​യോ​ർ​ക്ക് ടൈം​സ്, ബ്രി​ട്ട​നി​ലെ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്, പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ പ​ത്ര​ങ്ങ​ൾ, ഇ​സ്രാ​യേ​ൽ അ​ട​ക്കം ലോ​ക രാ​ജ്യ​ങ്ങ​ൾ ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ന്ന ആ​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്നു.

അ​തി​ൽ കു​രു​ട്ടു​ക​ണ്ണി​ന് മ​ഷി​യെ​ഴു​തു​ന്ന തു​ർ​ക്കി​യും ന്യൂ​ന പ​ക്ഷ പീ​ഡ​ന​ങ്ങ​ളെ​യോ​ർ​ത്തു ക​ണ്ണീ​ർ​വാ​ർ​ക്കു​ന്നു. ഓ​രോ രാ​ജ്യ​ങ്ങ​ളി​ൽ പാ​ർ​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ ഈ ​മ​ത​ഭ്രാ​ന്ത് ക​ണ്ട​ത് അ​ത്ഭു​ത​ത്തോ​ടെ​യെ​ങ്കി​ൽ വി​ദേ​ശ രാ​ജ്യ​ക്കാ​രി​ൽ അ​മ്പ​ര​പ്പാ​ണു​ണ്ടാ​ക്കി​യ​ത്. മ​നു​ഷ്യ​രി​ൽ അ​റ​പ്പും വെ​റു​പ്പു​മു​ണ്ടാ​ക്കു​ന്ന ഈ ​മ​ത മ​നോ​രോ​ഗി​ക​ളെ ച​ങ്ങ​ല​ക്കി​ടാ​ൻ ഇ​ന്ത്യ​ൻ നി​യ​മ​ങ്ങ​ൾ ദു​ർ​ബ​ല​മാ​ണോ?

എ​ല്ലാം രാ​ജ്യ​ങ്ങ​ളി​ലും ദേ​ശീ​യോ​ത്സ​വ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ക്രി​സ്മ​സ്, പു​തു​വ​ർ​ഷം തു​ട​ങ്ങി​യ​വ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഉ​ത്സ​വ​ങ്ങ​ളാ​ണ്. ക്രി​സ്ത്യാ​നി​ക​ളി​ല്ലാ​ത്ത അ​റ​ബ് രാ​ജ്യ​ങ്ങ​ൾ പോ​ലും ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​റു​ണ്ട്. എ​ന്തി​ന്, പാ​ക്കി​സ്ഥാ​നി​ൽ പോ​ലും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത് ലോ​ക​മെ​ങ്ങും വൈ​റ​ൽ ആ​ണ്.

അ​വി​ടു​ത്തെ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി മ​റി​യം ന​വാ​സ് ഷെ​രി​ഫ് 42 അ​ടി ഉ​യ​ര​മു​ള്ള ഒ​രു ക്രി​സ്മ​സ് മ​രം അ​വ​രു​ടെ ലി​ബ​ർ​ട്ടി ചൗ​ക്കി​ൽ സ്ഥാ​പി​ച്ചി​രു​ന്നു. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളെ, ലോ​ക​പൊ​ലീ​സാ​യ അ​മേ​രി​ക്ക​യു​ടെ പ്രീ​തി നേ​ടാ​ൻ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ പൊ​റാ​ട്ട് നാ​ട​ക​മെ​ന്ന് ചി​ല​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​ന്നു.

ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ക​ഴു​ക​ക്ക​ണ്ണു​ക​ളു​മാ​യി ക്രി​സ്മ​സ് പാ​ട്ടു​പാ​ടി ന​ട​ക്കു​ന്ന​വ​ർ​ക്ക് നേ​രെ, സ്വ​ന്തം മു​റി​ക​ളി​ലി​രു​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​ങ്ങ​ളും അ​ശാ​ന്തി​യും പ​ട​ർ​ത്തു​ന്ന​ത് ഏ​തൊ​രു ഈ​ശ്വ​ര​ഭ​ക്ത​നും ഉ​ത്ക​ണ്ഠ​യു​ണ്ടാ​ക്കു​ന്ന​താ​ണ്.

സ​മൂ​ഹ​ത്തി​ൽ ന​ന്മ​ക​ൾ ചെ​യ്യാ​ത്ത​വ​രെ നീ​തി​കെ​ട്ട​വ​രെ ക്രി​സ്തു​വി​ൽ നീ​തി​മാ​രും മ​ദ്യ​പാ​നി​ക​ളും ക​ഞ്ചാ​വ് വ​ലി​ക്കാ​ത്ത​വ​രു​മാ​യി മാ​റ്റു​ന്ന​താ​ണോ ഈ ​സു​വി​ശേ​ഷ​ക​ർ/​മി​ഷ​ന​റി​മാ​ർ ചെ​യ്യു​ന്ന കു​റ്റം?

മ​ത​മാ​റ്റം ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യാ​ണ്. അ​തി​ലി​ട​പെ​ടാ​ൻ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ആ​രെ​യും അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​ന്ത്യ​യി​ലെ ഹൈ​ന്ദ​വ, ക്രി​സ്ത്യ​ൻ, ഇ​സ്‌​ലാം വി​ശ്വാ​സി​ക​ൾ മാ​ത്ര​മ​ല്ല ലോ​ക ജ​ന​ത​യും ഓ​രോ​രോ ഗോ​ത്ര സം​സ്‌​കാ​ര​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന് അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള വി​ശ്വാ സ​ങ്ങ​ൾ സ്വീ​ക​രി​ച്ച​വ​രാ​ണ്.

ഏ​കഛ​ത്രാ​ധി​പ​തി​ക​ളാ​യ രാ​ജാ​ധി​രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ത്തും മ​നു​ഷ്യ​ബോ​ധ​മ​ണ്ഡ​ല​ത്തെ വി​ശ്വാ​സ​ങ്ങ​ൾ സ്വാ​ധി​നി​ച്ചി​ട്ടു​ണ്ട്. അ​തി​നെ​തി​രെ ഒ​രു രാ​ജാ​വും അ​ഹ​ങ്കാ​ര ഗ​ർ​ജ​നം ന​ട​ത്തി​യി​ട്ടി​ല്ല. ച​രി​ത്ര​ത്തി​ൽ ആ ​സിം​ഹ​ഗ​ർ​ജ​നം ന​ട​ത്തി​യ​ത് എ​ഡി അ​റു​പ​തു​ക​ളി​ൽ റോ​മ​ൻ ദേ​വീ​ദേ​വ​ന്മാ​രെ ആ​രാ​ധി​ച്ചു​കൊ​ണ്ടി​രു​ന്ന, ക്രി​സ്ത്യാ​നി​ക​ളെ വ​ന്യ മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്കി​യ (റോ​മി​ലെ കൊ​ളോ​സി​യം) റോ​മ​ൻ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന അ​ധി​കാ​ര​ത്തി​ൽ അ​ഹ​ങ്ക​രി​ച്ച നീ​റോ​യാ​ണ്.

ജ​റു​ശ​ലേ​മി​ൽ നി​ന്നെ​ത്തി​യ സു​വി​ശേ​ഷ​ക​രാ​യ സെ​ന്‍റ് പീ​റ്റ​ർ, സെ​ന്‍റ് പോ​ൾ ച​ക്ര​വ​ർ​ത്തി​ക്ക​തി​രെ രം​ഗ​ത്ത് വ​ന്നു. ഒ​ടു​വി​ൽ ര​ണ്ടു​പേ​രെ​യും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി ആ​ന​ന്ദം ക​ണ്ട നീ​റോ​യെ പി​ന്നീ​ട് ക​ണ്ട​ത് ഭ്രാ​ന്ത​നാ​യി​ട്ടാ​ണ്.

ആ ​നീ​റോ​യു​ടെ ച​ത്വ​രം ഇ​ന്ന് പോ​പ്പ് ഇ​രി​ക്കു​ന്ന വ​ത്തി​ക്കാ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​മാ​ണ്. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ഹി​ന്ദു സു​വി​ശേ​ഷ​ഘോ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ധാ​രാ​ളം ക്രി​സ്തി​യാ​നി​ക​ൾ ഹി​ന്ദു വി​ശ്വാ​സ​ങ്ങ​ളി​ൽ വ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ ആ​രു​ടെ​യും വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​ൽ ആ​രും ഇ​ട​പെ​ടി​ല്ല. ഇ​ട​പെ​ട്ടാ​ൽ ഇ​രു​മ്പ​ഴി​ക്കു​ള്ളി​ലാ​കും. ഇ​തൊ​ക്കെ ഇ​ന്ത്യ​യി​ലെ മ​ത​മ​നോ​രോ​ഗ തീ​വ്ര​വാ​ദി ക​ൾ​ക്ക് അ​റി​യാ​മോ?

ക്രി​സ്തു​വി​ന്‍റെ സൗ​മ്യ​മാ​യ ഹൃ​ദ​യ​ശോ​ഭ​കൊ​ണ്ടാ​ണ് ലോ​ക​മെ​ങ്ങും ക്രി​സ്തി​യാ​നി​ക​ളു ണ്ടാ​യ​ത്. അ​ല്ലാ​തെ വാ​ൾ​കൊ​ണ്ടോ അ​ക്ര​മ​ങ്ങ​ൾ​കൊ​ണ്ടോ വെ​ട്ടി​പി​ടി​ച്ച​ത​ല്ല. ആ ​സ​ത്യ​ദ​ർ​ശ​ന-​സൗ​ന്ദ​ര്യ സ്‌​നേ​ഹ-​സ​മാ​ധാ​നം ദൈ​വ​വും മ​നു​ഷ്യ​രും ത​മ്മി​ലു​ള്ള കൊ​ടു​ക്ക​ൽ വാ​ങ്ങ​ലാ​ണ്.

അ​വി​ടേ​ക്കാ​ണ് നാ​ല് വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ടെ പി​റ​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​ർ ഷിം​ഗോ​ഡി​യി​ൽ സി​എ​സ്ഐ വൈ​ദി​ക​നാ​യ ജെ.​എ​ൽ. സു​ധീ​ർ വ​രു​ന്ന​ത്. അ​വി​ടെ പാ​ട്ടും സ​ന്തോ​ഷ​വും പ​ങ്കി​ടു​മ്പോ​ൾ ഒ​രു ആ​ൾ​ക്കൂ​ട്ടം ക​ട​ന്ന് വ​ന്ന് മ​ത​പ​രി​വ​ർ​ത്ത​ന​മെ​ന്ന പേ​രി​ൽ അ​സ​ഭ്യ​വ​ർ​ഷ​ങ്ങ​ൾ ചൊ​രി​യു​ന്നു.

പോ​ലീ​സ് എ​ത്തി നാ​ല് വ​യ​സ്സു​ള്ള കു​ട്ടി​യെ അ​ട​ക്കം മൂ​ന്നാ​ല് കു​ടും​ബ​ത്തി​ലു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്തു സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​കു​ന്നു. ഒ​രു രാ​ത്രി അ​വ​രെ ക​ഷ്ട​പ്പെ​ടു​ത്തി​യി​ട്ട് എ​ല്ലാം തി​ങ്ക​ളാ​ഴ്ച​യും സ്റ്റേ​ഷ​നി​ൽ വ​ന്ന് ഒ​പ്പി​ട​ണ​മെ​ന്ന് ആ​ഹ്വാ​ന​ത്തോ​ടെ വി​ടു​ത​ൽ കൊ​ടു​ക്കു​ന്നു.

ഇ​ങ്ങ​നെ ഇ​ന്ത്യ​യി​ലെ​ങ്ങും നി​യ​മ​ങ്ങ​ളെ നോ​ക്കു​കു​ത്തി​ക​ളാ​ക്കി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ത​ണ​ലി​ൽ മ​ത​മ​നോ​രോ​ഗി​ക​ൾ പ​ള്ളി​ക​ൾ ആ​ക്ര​മി​ക്കു​ന്നു, ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ന്നു, ക​ന്യാ​സ്ത്രീ​ക​ള​ട​ക്ക മു​ള്ള​വ​രെ, ക​രോ​ൾ ഗാ​യ​ക​രെ ഉ​പ​ദ്ര​വി​ക്കു​ന്നു, റാ​യ്പു​രി​ലെ മാ​ഗ്‌​നെ​റ്റ് മാ​ൾ അ​ട​ക്ക​മു​ള്ള സാ​ന്താ​ക്ലോ​സ് വ​സ്ത്ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ മ​തേ​ത​ര ഇ​ന്ത്യ​യി​ലാ​ണോ ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്?

ഡ​ൽ​ഹി, ഹ​രി​യാ​ന, ഒ​ഡീ​ഷ, അ​സം, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ഛത്തീ​സ്ഗ​ഡ് സം​സ്ഥാന​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽകു​ക​യു​ണ്ടാ​യി. എ​ന്‍റെ ബ​ന്ധു​ക്ക​ളി​ൽ ഹി​ന്ദു, ക്രി​സ്ത്യ​ൻ, ഇ​സ്‌ലാം വി​ശ്വാ​സി​ക​ളു​ണ്ട്. അ​വ​രാ​രും ത​മ്മി​ല​ടി​ക്കാ​റി​ല്ല.

സ്‌​നേ​ഹ​ത്തി​ന്‍റെ ഉ​ഷ്മ​ള​ത മ​ത വി​ശ്വാ​സ​ത്തി​ല​ല്ലെ​ന്ന് അ​വ​ർ തി​രി​ച്ച​റി​യു​ന്നു. ആ​ർ​ജ​വ​ത്താ​യ സാം​സ്‌​കാ​രി​ക സ​മ്പ​ത്തു​ള്ള ഇ​ന്ത്യ​യു​ടെ മു​ഖം ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ മു​ന്നി​ൽ ചി​ല മ​ത​മ​നോ​രോ​ഗി​ക​ൾ വി​കൃ​ത​മാ​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ജീ​വി​ത​വും തീ​രാ​നൊ​മ്പ​ര​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​ണ്.

ഒ​രു ദ​രി​ദ്ര്യ രാ​ജ്യ​ത്തു നി​ന്ന് വി​ശപ്പ​ട​ക്കാ​നും അ​രാ​ജ​ക​ത്വ​മ​ക​റ്റാ​നും ജീ​വി​തം പ​ച്ച​പി​ടി​പ്പി​ക്കാ​നും വ​ന്ന​വ​രെ അ​രാ​ഷ്ട്രീ​യ മ​ത​ഭ്രാ​ന്തി​നി​ട​യി​ലെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത് ശു​ഭ​സൂ​ച​ക​മ​ല്ല.

ഇ​ന്ത്യ​യി​ൽ നി​ന്ന് ല​ഭി​ച്ച ഈ ​ക്രി​സ്മ​സ് സ​മ്മാ​നം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ന​സ്സി​ൽ ഒ​രു മു​റി​വാ​യി എ​ന്നു​മു​ണ്ടാ​കും. ഇ​ന്ത്യ​യി​ലെ മ​ത രാ​ഷ്ട്രീ​യ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ൽ ജീ​വി​ക്കാ​ൻ മാ​ർ​ഗ്ഗ​മി​ല്ലാ​തെ പ​ര​ദേ​ശി​ക​ളാ​യി വ​ന്ന​വ​രെ മ​റ്റ് രാ​ജ്യ​ക്കാ​രു​ടെ മു​ന്നി​ൽ നാ​ണം​കെ​ടു​ത്തു​ന്ന​ത് എ​ന്തി​നാ​ണ്?

അ​മേ​രി​ക്ക​യി​ൽ നി​ന്നു​വ​രെ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രെ വി​ല​ങ്ങുവച്ചു കൊ​ണ്ടു​വ​ന്ന​ത് മ​റ​ക്ക​രു​ത്. അ​വി​ടെ​യും നൂ​റു​ക​ണ​ക്കി​ന് അ​മ്പ​ല​ങ്ങ​ളും വി​ശ്വാ​സി​ക​ളു​മു​ണ്ട്. അ​വ​രോ​ട് ഇ​തേ മ​ത​മ​നോ​രോ​ഗം തു​ടർ​ന്നാ​ൽ അ​തു​പോ​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ ഇ​ന്ത്യ​ക്കാ​രു​ടെ മ​ന​സി​ന് മു​റി​വു​ണ്ടാ​കി​ല്ലേ?

Sports

ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ല; ബം​ഗ്ലാ​ദേ​ശ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​ല്‍ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ടി20 ​ലോ​ക​ക​പ്പി​നാ​യി ടീ​മി​നെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബി​സി​ബി വ്യ​ക്ത​മാ​ക്കി.

ബി​സി​ബി ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബി​സി​ബി​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യോ​ട് ഐ​സി​സി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഐ​പി​എ​ല്‍ ക​ളി​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​നെ വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.

താ​ര​ലേ​ല​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സാ​ണ് മു​സ്ത​ഫി​സു​റി​നെ ടീ​മി​ലെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യും ബം​ഗ്ല​ദേ​ശും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തെ ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

 

NRI

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ര​ട്ട പൗ​ര​ത്വം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ 

ഹൂ​സ്റ്റ​ൺ: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ര​ട്ട പൗ​ര​ത്വം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​തി​നി​ധി​ക​ൾ ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സ് സ​ന്ദ​ർ​ശി​ക്ക​വെ​യാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ഇ​തി​നാ​യി വി​വി​ധ ത​ല​ത്തി​ലു​ള്ള കാ​മ്പ​യി​ന​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​വ​ശ്യം നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​വാ​സി​ക​ൾ ഒ​രു​മി​ച്ചു സ​മ്മ​ർ​ദം ചെ​ലു​ത്തേ​ണ്ട​തു​ണ്ട് എ​ന്ന് ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സ് എ​ച്ച്ഒ​സി പ്ര​ശാ​ന്ത് കു​മാ​ർ സോ​ന പ​റ​ഞ്ഞു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലിന്‍റെ മു​ൻ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മി​ക​ച്ച​താ​ണെ​ന്നും കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ർ​ന്നും സാ​ധി​ക്ക​ട്ടെ എ​ന്നും പ്ര​ശാ​ന്ത് കു​മാ​ർ സോ​ന പ​റ​ഞ്ഞു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്രസി​ഡന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, ഗ്ലോ​ബ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് പി​എ​ൽ​സി ഹ്യൂ​സ്റ്റ​ൺ കോ​ഓർ​ഡി​നേ​റ്റ​ർ മാ​ത്യു ഫി​ലി​പ്പ് വ​ട്ട​ക്കോ​ട്ട​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം ന​ട​ന്ന​ത്.

ഇ​ര​ട്ട പൗ​ര​ത്വം നേ​ടി​യെ​ടു​ക്കാ​നാ​യി നി​യ​മ​പ​ര​മാ​യ എ​ല്ലാ സാ​ധ്യ​ത​ക​ളും തേ​ടു​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ വ​ക്താ​വ് സു​ധീ​ർ തി​രു​നി​ല​ത്ത്‌ പ​റ​ഞ്ഞു.

Sports

ഹ​ർ​മ​ൻ​പ്രീ​തി​ന് അ​ർ​ധ​സെ​ഞ്ചു​റി; ശ്രീ​ല​ങ്ക​യ്ക്ക് 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ അ​ഞ്ചാം ടി20​യി​ൽ ശ്രീ​ല​ങ്ക​യ്ക്ക് 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 175 റ​ൺ​സെ​ടു​ത്തു.

41-3 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി​യ​ത് അ​ർ​ധ സെ​ഞ്ച​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ (68) പ്ര​ക​ട​ന​മാ​ണ്. 43 പ​ന്തി​ൽ നി​ന്ന് ഒ​മ്പ​തു ഫോ​റു​ക​ളും ഒ​രു സി​ക്‌​സ​റും ഉ​ൾ​പ്പ​ടെ​യാ​ണ് താ​രം 68 റ​ൺ​സ് നേ​ടി​യ​ത്.

18-ാം ഓ​വ​റി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പു​റ​ത്താ​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ അ​രു​ന്ധ​തി റെ​ഡ്ഡി ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടു​കൂ​ടി​യാ​യ​തോ​ടെ സ്കോ​ർ 175ലെ​ത്തി. അ​രു​ന്ധ​തി 11 പ​ന്തി​ൽ നി​ന്ന് 27 റ​ൺ​സെ​ടു​ത്തു.

പ​ര​മ്പ​ര​യി​ലെ നാ​ലു​മ​ത്സ​ര​ങ്ങ​ളും ഇ​ന്ത്യ​ ജ​യി​ച്ചി​രു​ന്നു. അ​വ​സാ​ന​മ​ത്സ​ര​വും ജ​യി​ച്ച് പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Sports

ല​ങ്കാ​ദ​ഹ​നം; ജൈ​ത്രയാ​ത്ര തു​ട​ർ​ന്ന് ഇ​ന്ത്യ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ നാ​ലാം ടി20 ​ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 222 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ല​ങ്ക​യ്ക്ക് 20 ഓ​വ​റി​ൽ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ൺ​സെ​ടു​ക്കാ​നേ ആ​യു​ള്ളൂ. ഇ​തോ‌​ടെ 30 റ​ൺ​സി​ന്‍റെ ജ​യം ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ഇ​ന്ത്യ 221/2 ശ്രീ​ല​ങ്ക 191/6. കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ശ്രീ​ല​ങ്ക​യു​ടേ​ത് ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ഹാ​സി​നി പെ​രേ​ര​യും (20 പ​ന്തി​ൽ 33), ക്യാ​പ്റ്റ​ൻ ച​മ​രി അ​ട്ട​പ്പ​ട്ടു​വും (37 പ​ന്തി​ൽ 52) ചേ​ർ​ന്നു വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​തോ​ടെ ടീം ​നാ​ലോ​വ​റി​ൽ ത​ന്നെ അ​മ്പ​ത് ക​ട​ന്നു.

എ​ന്നാ​ൽ പ​വ​ർ​പ്ലേ​യി​ലെ അ​വ​സാ​ന ഓ​വ​റി​ൽ ഹാ​സി​നി​യെ വീ​ഴ്ത്തി അ​രു​ന്ധ​തി റെ​ഡ്‌​ഡി ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ബ്രേ​ക്ക് ത്രൂ ​ന​ൽ​കി. പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​മ്പോ​ൾ 1ന് 60 ​എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ല​ങ്ക. ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ന്നി​ച്ച ച​മ​രി അ​ട്ട​പ്പ​ട്ടു - ഇ​മേ​ഷ ദു​ലാ​നി സ​ഖ്യ​വും ല​ങ്ക​യ്ക്കു പ്ര​തീ​ക്ഷ ന​ൽ​കി. അ​ർ​ധ​സെ​ഞ്ച​റി​യു​മാ​യി ച​മ​രി മു​ന്നി​ൽ​നി​ന്നു ന​യി​ച്ച​പ്പോ​ൾ ഇ​മേ​ഷ (29) റ​ൺ​സെ​ടു​ത്തു.

ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 57 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 13-ാം ഓ​വ​റി​ൽ അ​ട്ട​പ്പ​ട്ടു​വി​നെ പു​റ​ത്താ​ക്കി വൈ​ഷ്‌​ണ​വി ശ​ർ​മ​യാ​ണ് ക​ളി വീ​ണ്ടും ഇ​ന്ത്യ​യ്ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. പി​ന്നീ​ട് ല​ങ്ക​യ്ക്കു തി​രി​ച്ച​വ​രാ​നാ​യി​ല്ല. വൈ​ഷ്‌​ണ​വി​യും അ​രു​ന്ധ​തി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി​യ​പ്പോ​ൾ ശ്രീ​ച​ര​ണി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച ഷെ​ഫാ​ലി വ​ർ​മ​യും (79) സ്‌​മൃ​തി മ​ന്ദാ​ന​യു​മാ​ണ് (80) ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ​ത്. ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ 4-0 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ലീ​ഡു​യ​ർ​ത്തി. അ​വ​സാ​ന മ​ത്സ​രം 30ന് ​കാ​ര്യ​വ​ട്ട​ത്തു ത​ന്നെ ന​ട​ക്കും.

Sports

സ്മൃ​തി​ക്കും ഷെ​ഫാ​ലി​ക്കും അ​ർ​ധ​സെ​ഞ്ചു​റി; ല​ങ്ക​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച ഷെ​ഫാ​ലി വ​ർ​മ​യും (79) സ്‌​മൃ​തി മ​ന്ദാ​ന​യു​മാ​ണ് (80) ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ​ത്.

ഒ​ന്നാം വി​ക്ക​റ്റി​ൽ‌ 162 റ​ൺ​സാ​ണ് മ​ന്ദാ​ന - ഷെ​ഫാ​ലി സ​ഖ്യം കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ടി20 ​ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൂ​ട്ടു​കെ​ട്ടാ​ണി​ത്. 46 പ​ന്തു​ക​ളി​ൽ 79 റ​ൺ​സ് നേ​ടി ഷെ​ഫാ​ലി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ 48 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി സ്മൃ​തി​യും മ​ട​ങ്ങി.

പി​ന്നാ​ലെ​യെ​ത്തി​യ റി​ച്ച ഘോ​ഷും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി. 16 പ​ന്തി​ൽ 40 റ​ൺ​സു​മാ​യി റി​ച്ച ഘോ​ഷും 10 പ​ന്തി​ൽ 16 റ​ൺ​സ് നേ​ടി ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും പു​റ​ത്താ​കാ​തെ നി​ന്നു. അ​വ​സാ​ന ര​ണ്ട്ഓ​വ​റി​ൽ 37 റ​ൺ​സാ​ണ് ഇ​ന്ത്യ അ​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​നി​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ പ​തി​നാ​യി​രം റ​ൺ​സെ​ന്ന നാ​ഴി​ക​ക്ക​ല്ലും സ​മൃ​തി മ​ന്ദാ​ന പി​ന്നി​ട്ടു. 280 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്നാ​ണ് സ്മൃ​തി​യു​ടെ നേ​ട്ടം. ഇ​തോ​ടെ 291 ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്ന് 10,000 റ​ൺ​സ് തി​ക​ച്ച മി​താ​ലി രാ​ജി​ന്‍റെ റി​ക്കാ​ർ​ഡും സ്‌​മൃ​തി ത​ക​ർ​ത്തു.

 

 

Sports

കാ​ര്യ​വ​ട്ടം ടി20; ​ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും. ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ച​മ​രി അ​ത്ത​പ്പ​ത്തു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും അ​നാ​യാ​സം ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വ​നി​താ ടീം. ​ആ​ശ്വാ​സ​ജ​യ ജ​യം തേ​ടി​യാ​ണ് ല​ങ്ക​ൻ വ​നി​ത​ക​ൾ കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. ര​ണ്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ​യും ല​ങ്ക​യും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

അ​സു​ഖ ബാ​ധി​ത​യാ​യ ജ​മീ​മ റോ​ഡ്രീ​ഗ്‌​സ്, ക്രാ​ന്തി ഗൗ​ഡ് എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ​നി​ന്നു പു​റ​ത്താ​യ​പ്പോ​ൾ ഹ​ർ​ലീ​ൻ ഡി​യോ​ൾ, അ​രു​ന്ധ​തി റെ​ഡ്ഡി എ​ന്നി​വ​ർ ടീ​മി​ലെ​ത്തി. ഇ​നോ​ക, മ​ൽ​കി എ​ന്നി​വ​ർ​ക്ക് പ​ക​ര​മാ​യി ര​ശ്‌​മി​ക സേ​വ​ൻ​ഡി, കാ​വ്യ കാ​വി​ന്ദി എ​ന്നി​വ​ർ ല​ങ്ക​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ സ്ഥാ​നം പി​ടി​ച്ചു.

ഇ​ന്ത്യ​ൻ പ്ലെ​യിം​ഗ് ഇ​ല​വ​ൻ: ഷ​ഫാ​ലി വ​ർ​മ, സ്മൃ​തി മ​ന്ദാ​ന, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ന്‍), റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, അ​രു​ന്ധ​തി റെ​ഡ്ഡി, വൈ​ഷ്ണ​വി ശ​ർ​മ, രേ​ണു​ക സിം​ഗ് താ​ക്കൂ​ർ, ശ്രീ ​ച​ര​ണി.

ശ്രീ​ല​ങ്ക പ്ലെ​യിം​ഗ് ഇ​ല​വ​ൻ: എ.​ഹാ​സി​നി , ച​മാ​രി അ​ത്ത​പ്പ​ത്തു (ക്യാ​പ്റ്റ​ന്‍), ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, ക​വി​ഷ ദി​ൽ​ഹാ​രി, ഇ​മേ​ഷ ദു​ലാ​നി, നി​ലാ​ക്ഷി​ക സി​ൽ​വ, കൗ​ഷാ​നി നു​ത്യം​ഗ​ന (വി​ക്ക​റ്റ് കീ​പ്പ​ർ), മ​ൽ​ഷ ഷെ​ഹാ​നി, ര​ശ്മി​ക സേ​വ​ൻ​ഡി, കാ​വ്യ കാ​വി​ന്ദി, നി​മി​ഷ മ​ദു​ഷാ​നി.

 

Sports

വെ​ടി​ക്കെ​ട്ടു​മാ​യി ഷെ​ഫാ​ലി; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

വി​ശാ​ഖ​പ​ട്ട​ണം: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടി20 ​ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 129 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം 11. 5 ഓ​വ​ർ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു.

ഷെ​ഫാ​ലി വ​ർ​മ​യു​ടെ (69) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഗം​ഭീ​ര വി​ജ​യം സ​മ്മാ​നി​ച്ച​ത്. ജെ​മീ​മ റോ​ഡ്രി​ഗ​സ് (26) സ്‌​മൃ​തി മ​ന്ദാ​ന (14) ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (10) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ 128 റ​ൺ​സാ​ണ് നേ​ടി​യ​ത്. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി സ​മ​ര വി​ക്ര​മ (33), ച​മാ​രി അ​ട്ടാ​പു​ട്ടു (31), ഹ​സി​നി പെ​രേ​ര (22) എ​ന്നി​വ​ർ തി​ള​ങ്ങി.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി വൈ​ഷ്ണ​വി ശ​ർ​മ, ച​ര​ണി എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-0 മു​ന്നി​ലെ​ത്തി.

 

Sports

ഇ​ന്ത്യ - ശ്രീ​ല​ങ്ക പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി കാ​ര്യ​വ​ട്ടം; മ​ത്സ​രം 26ന്

തി​രു​വ​ന​ന്ത​പു​രം: ലോ​ക ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ഇ​ന്ത്യ- ശ്രീ​ല​ങ്ക വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് ടീ​മു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്.

ഡി​സം​ബ​ർ 26, 28, 30 തീ​യ​തി​ക​ളി​ലാ​യി കാ​ര്യ​വ​ട്ടം സ്പോ​ർ​ട്‌​സ് ഹ​ബ് ഗ്രീ​ൻ​ഫീ​ൽ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് കേ​ര​ളം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.40ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ലാ​ണ് താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ശ്രീ​ല​ങ്ക​ൻ ടീ​മും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ഇ​ന്ത്യ​ൻ ടീ​മും ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 250 രൂ​പ നി​ര​ക്കി​ൽ ജ​ന​റ​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും. ഹോ​സ്പി​റ്റാ​ലി​റ്റി സീ​റ്റു​ക​ൾ​ക്ക് 3000 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​ൻ ടീ​മി​നെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നു​ശേ​ഷം മും​ബൈ​യി​ല്‍ അ​ജി​ത് അ​ഗാ​ര്‍​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ചേ​രും.

ഫെ​ബ്രു​വ​രി​യി​ല്‍ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി​യി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ന​ട​ക്കു​ന്ന ഏ​ക​ദി​ന, ടി20 ​പ​ര​മ്പ​ക​ള്‍​ക്കു​ള്ള ടീ​മി​നെ​യും ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

അ​ഭി​ഷേ​ക് ശ​ര്‍​മ, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, തി​ല​ക് വ​ര്‍​മ, ഹാ​ര്‍​ദ്ദി​ക് പാ​ണ്ഡ്യ, അ​ക്സ​ര്‍ പ​ട്ടേ​ല്‍, കു​ല്‍​ദീ​പ് യാ​ദ​വ്, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ജ​സ്പ്രീ​ത് ബും​റ, അ​ര്‍​ഷ്ദീ​പ് സിം​ഗ്, ഹ​ര്‍​ഷി​ത് റാ​ണ എ​ന്നി​വ​ര്‍ ലോ​ക​ക​പ്പ് ടീ​മി​ലെ സ്ഥാ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

വി​ക്ക​റ്റ് കീ​പ്പ​ര്‍​മാ​രാ​യി ആ​രെ​ത്തു​മെ​ന്ന​തും മൂ​ന്നാം പേ​സ​റാ​യി ആ​രെ ക​ളി​പ്പി​ക്കു​മെ​ന്ന​തു​മാ​ണ് സെ​ല​ക്ട​ര്‍​മാ​രെ കു​ഴ​ക്കു​ന്ന ചോ​ദ്യം. ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും കോ​ച്ച് ഗൗ​തം ഗം​ഭീ​റും ശ​നി​യാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 

 

National

ഗോ​വ​യി​ലെ നി​ശാ ക്ല​ബ് അ​പ​ക​ടം; ലൂ​ത്ര സ​ഹോ​ദ​ര​ന്മാ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ലെ നി​ശാ ക്ല​ബി​ന് തീ​പി​ടി​ച്ച് 25 പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി​ക​ളും ക്ല​ബ്ബു​ട​മ​ക​ളു​മാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്നി​രു​ന്ന ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ഇ​ന്ത്യ​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​ന്‍റ​ർ പോ​ള്‍ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പെ​ടു​വി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യ്‌​ല​ൻ‌​ഡി​ൽ എ​ത്തി ഇ​വ​രെ രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​ര്‍ ആ​റി​ന് അ​ര്‍​ധ രാ​ത്രി 11ഓ​ടെ​യാ​ണ് ഗോ​വ പ​നാ​ജി​ക്ക് സ​മീ​പം അ​ർ​പോ​റ ഗ്രാ​മ​ത്തി​ലെ നി​ശാ ക്ല​ബി​ന് തീ​പി​ടി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ 25 പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ല എ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ ഉ​ട​മ​ക​ളി​ലോ​രാ​ളെ​യും മാ​നേ​ജ​റെ​യും മ​റ്റ് നാ​ലു ജി​വ​ന​ക്കാ​രെ​യും അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Sports

അ​ണ്ട​ര്‍19 ഏ​ഷ്യാ​ക​പ്പ് ; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ദു​ബാ​യി: അ​ണ്ട​ര്‍19 ഏ​ഷ്യാ​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 90 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യം. 241 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ 41.2 ഓ​വ​റി​ൽ 150 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

സ്കോ​ർ: ഇ​ന്ത്യ 240 (46.1) പാ​ക്കി​സ്ഥാ​ൻ 150 (41.2). താ​ര​ത​മ്യേ​ന ചെ​റി​യ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ പാ​ക്പ​ട​യെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു മു​റു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ‌​ടെ പാ​ക്കി​സ്ഥാ​ൻ അ​ഞ്ചി​ന് 77 എ​ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി.

70 റ​ൺ​സ് നേ​ടി​യ ഹു​സൈ​ഫ അ​ഹ്‌​സാ​നാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ന്‍, ക​നി​ഷ് ചൗ​ഹാ​ന്‍ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 46.1 ഓ​വ​റി​ൽ 240 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം ആ​രോ​ണ്‍ ജോ​ര്‍​ജി​ന്‍റെ (85) ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ മാ​ന്യ​മാ​യ സ്‌​കോ​റി​ലെ​ത്തി​യ​ത്. ക​നി​ഷ്‌​ക് ചൗ​ഹാ​ന്‍ (46), ആ​യു​ഷ് മാ​ത്രെ (38) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. പാ​ക്കി​സ്ഥാ​നു വേ​ണ്ടി മു​ഹ​മ്മ​ദ് സ​യ്യാം, അ​ബ്ദു​ള്‍ സു​ബാ​ന്‍ എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

 

 

 

 

International

വ്യാപാര ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിലേക്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വാ​​​ണി​​​ജ്യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘം അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തും. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഇ​​​ന്ത്യ​​​ക്ക് 50 ശ​​​ത​​​മാ​​​നം തീ​​രു​​വ ചു​​​മ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ട​​​ലെ​​​ടു​​​ത്ത വ്യാ​​​പാ​​​ര പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്ക​​​ലാ​​​ണു ല​​​ക്ഷ്യം.

ക​​​യ​​​റ്റു​​​മ​​​തി മേ​​​ഖ​​​ല​​​യെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ച ചു​​​ങ്ക​​​ങ്ങ​​​ൾ ഇ​​​ള​​​വു ചെ​​​യ്തു​​​കി​​​ട്ടാ​​​ൻ ഇ​​​ന്ത്യ​​​യും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി ട്രേ​​​ഡ് റെ​​​പ്ര​​​സ​​​ന്‍റേ​​​റ്റീ​​​വ് റി​​​ക് സ്വി​​​റ്റ്സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ക.

ഈ ​​​ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷം​​ത​​​ന്നെ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി വ്യാ​​​പാ​​​രക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​ന്ത്യ​​​ൻ വാ​​​ണി​​​ജ്യ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ട്രം​​​പ് ഇ​​​ന്ത്യ​​​ക്കു​​​മേ​​​ൽ അ​​​ന്പ​​​തു ​ശ​​​ത​​​മാ​​​നം ഇ​​​റ​​​ക്കു​​​മ​​​തി തീ​​രു​​വ ചു​​​മ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ എ​​​ണ്ണ​ ഇ​​റ​​​ക്കു​​​മ​​​തി കു​​​റ​​​ച്ചു​​തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ട്രം​​​പി​​​ന്‍റെ മ​​​ന​​​സ് മാ​​​റി​​​വ​​​രു​​​ന്ന​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു സ​​​മ​​​യ​​​ത്ത് ഇ​​​ന്ത്യ​​​ക്കു​​​ള്ള തീ​​രു​​വ​​യി​​ൽ ഇ​​​ള​​​വു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​യ​​​റ്റു​​​മ​​​തി​​​വി​​​പ​​​ണി​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക. ട്രം​​​പി​​​ന്‍റെ തീ​​രു​​വ ഇ​​​ന്ത്യ​​​യു​​​ടെ ടെ​​​ക്സ്റ്റൈ​​​ൽ, ലെ​​​ത​​​ർ, ജൂ​​​വ​​​ല​​​റി മേ​​​ഖ​​​ല​​​കൾക്കു വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണ് സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ക​​​ഴി​​​ഞ്ഞ മാ​​​സ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Sports

ബെ​ൽ​ജി​യ​ത്തെ വീ​ഴ്ത്തി; ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

ചെ​ന്നൈ: ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ബെ​ൽ​ജി​യ​ത്തെ വീ​ഴ്ത്തി ഇ​ന്ത്യ സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ക​രു​ത്ത​രാ​യ ബെ​ൽ​ജി​യ​ത്തെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി​ടി​ക്ക​റ്റെ​ടു​ത്ത​ത്.

നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ര​ണ്ടു​വീ​തം ഗോ​ള​ടി​ച്ചു. 13-ാം മി​നി​റ്റി​ൽ ഗാ​സ്പാ​ർ​ഡ് ബെ​ൽ​ജി​യ​ത്തെ മു​ന്നി​ലെ​ത്തി​ച്ചു. ഒ​രു ഗോ​ൾ വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി. എ​ന്നാ​ൽ മൂ​ന്നാം ക്വാ​ർ​ട്ട​റി​ന്‍റെ അ​വ​സാ​നം ഇ​ന്ത്യ വ​ല​കു​ലു​ക്കി. 45-ാം മി​നി​റ്റി​ൽ രോ​ഹി​ത്താ​ണ് ല​ക്ഷ്യം ക​ണ്ട​ത്.

നാ​ലാം ക്വാ​ർ​ട്ട​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഗോ​ള​ടി​ച്ച് ഇ​ന്ത്യ ലീ​ഡെ​ടു​ത്തു. തി​വാ​രി​യാ​ണ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ മ​ത്സ​രം തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച് ബെ​ൽ​ജി​യം സ​മ​നി​ല നേ​ടി.

അ​തോ​ടെ മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ടു. ഷൂ​ട്ടൗ​ട്ടി​ൽ 4-3 എ​ന്ന സ്കോ​റി​ന് ബെ​ൽ​ജി​യ​ത്തെ കീ​ഴ​ട​ക്കി ഇ​ന്ത്യ സെ​മി ടി​ക്ക​റ്റെ​ടു​ത്തു.

Sports

ജൂ​ണി​യ​ർ ലോ​ക​ക​പ്പ് ഹോ​ക്കി; ഇ​ന്ത്യ​ക്ക് ജ​യം

ചെ​ന്നൈ: ജൂ​ണി​യ​ർ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ. എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. മ​ൻ​മീ​ത് സിം​ഗ്, ശ​ർ​ദ​നാ​ന്ദ് തി​വാ​രി എ​ന്നി​വ​ർ ഇ​ര​ട്ട​ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ അ​ർ​ഷ് ദീ​പ് സിം​ഗ് ഒ​രു ത​വ​ണ ല​ക്ഷ്യം ക​ണ്ടു.

ര​ണ്ടാം മി​നി​റ്റി​ലും പ​തി​നൊ​ന്നാം മി​നി​റ്റി​ലും മ​ൻ​മീ​ത് സിം​ഗും 13,54 മി​നി​റ്റു​ക​ളി​ൽ തി​വാ​രി​യും 28-ാം മി​നി​റ്റി​ൽ അ​ർ​ഷ്ദീ​പ് സി​ങ്ങും ഇ​ന്ത്യ​യ്ക്കാ​യി വ​ല​കു​ലു​ക്കി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഒ​മാ​നെ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത 17 ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചി​രു​ന്നു.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ചി​ലി​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

International

ശ്രീ​ല​ങ്ക​യെ ചു​ഴ​റ്റി​യെ​റി​ഞ്ഞ് ദി​ത്വ; ബന്ധുവായി ഇന്ത്യ

കൊ​​​​ളം​​​​ബോ: ദി​​​​ത്വ ചു​​ഴ​​ലി​​ക്കാ​​റ്റ് ക​​​​ന​​​​ത്ത നാ​​​​ശം വി​​​​ത​​​​ച്ച ശ്രീ​​ല​​ങ്ക​​യി​​ൽ സ​​ഹാ​​യ​​ഹ​​സ്ത​​വു​​മാ​​യി ഇ​​ന്ത്യ. ഇ​​​​ന്ത്യ​​​​യു​​​​ടെ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സാ​​​​ഗ​​​​ർ ബ​​​​ന്ധു’ എ​​​​ന്ന ദൗ​​​​ത്യം ല​​​​ങ്ക​​​​യി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യും (എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫ്) ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​മാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ളു​​​​ക​​​​ളെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യോ​​​​മ​​​​സേ​​​​ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും സ​​​​ജീ​​​​വ​​​​മാ​​​​യു​​​​ണ്ട്. കോ​​​​ട്മ​​​​ലെ​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​രെ വ്യോ​​​​മ​​​​മാ​​​​ർ​​​​ഗം കൊ​​​​ളം​​​​ബോ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​വ​​​​രെ ശ്രീ​​ല​​ങ്ക​​യി​​ൽ 212 പേ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യി. 218 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. 9,98,918 പേ​​​​രെ​​​​യാ​​​​ണ് കൊ​​​​ടു​​​​ങ്കാ​​​​റ്റും പേ​​​​മാ​​​​രി​​​​യും ബാ​​​​ധി​​​​ച്ച​​​​ത്.

വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ലാ​​​​യ ഐ​​​​എ​​​​ൻ​​​​എ​​​​സ് വി​​​​ക്രാ​​​​ന്തി​​​​ലു​​​​ള്ള ര​​​​ണ്ട് ചേ​​​​ത​​​​ക് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു. വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ടി​​​​ന്‍റെ മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ൽ അ​​​​ഭ​​​​യം​​​​തേ​​​​ടി​​​​യ കു​​​​ടും​​​​ബ​​​​ത്തെ ചേ​​​​ത​​​​ക് സം​​​​ഘം ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കൊ​​​​ളം​​​​ബോ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന എം​​​​ഐ-17 വി 5 ​​​​ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 21 ട​​​​ൺ ദു​​​​രി​​​​താ​​​​ശ്വാ​​​​സ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ളം​​​​ബോ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു.

Sports

റാ​ഞ്ചി ഏ​ക​ദി​നം; ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും

റാ​ഞ്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ റാ​ഞ്ചി ഏ​ക​ദി​ന​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ കെ.​എ​ൽ.​രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. രോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പം യ​ശ്വ​സി ജ​യ്സ്വാ​ൾ ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്യും.

നാ​ലാം ന​മ്പ​റി​ൽ റു​തു​രാ​ജ് ഗെ​യ്ക‌്വാ​ദ് എ​ത്തും. മൂ​ന്നു പേ​സ​ർ​മാ​രും മൂ​ന്നു സ്പി​ന്ന​ർ​മാ​രു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. അ​ർ​ഷ്‌​ദീ​പ് സിം​ഗ്, പ്ര​സി​ദ്ധ് കൃ​ഷ‌​ണ, ഹ​ർ​ഷി​ത് റാ​ണ എ​ന്നി​വ​ർ പേ​സ​ർ​മാ​രാ​യി എ​ത്തി​യ​പ്പോ​ൾ ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ൽ​ദീ​പ് യാ​ദ​വ്, വാ​ഷിം​ഗ്ട​ൻ
സു​ന്ദ​ർ എ​ന്നി​വ​രാ​ണ് സ്‌​പി​ന്ന​ർ​മാ​ർ. ‌‌

അ​തേ​സ​മ​യം ക്യാ​പ്റ്റ​ൻ ടെം​ബ ബ​വു​മ​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​തോ​ടെ എ​യ്‌​ഡ​ൻ മാ​ർ​ക്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ന​യി​ക്കു​ന്ന​ത്. നാ​ലു പേ​സ​ർ​മാ​രാ​യും ഒ​രു സ്‌​പി​ന്ന​റു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​റ​ങ്ങു​ന്ന​ത്.

ടീം ​ഇ​ന്ത്യ: രോ​ഹി​ത് ശ​ര്‍​മ, യ​ശ​സ്വി ജ​യ്സ്വാ​ള്‍, വി​രാ​ട് കോ​ഹ്‌​ലി, റു​തു​രാ​ജ് ഗെ​യ്ക​വാ​ദ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, കെ.​എ​ല്‍. രാ​ഹു​ല്‍ (ക്യാ​പ്റ്റ​ന്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍), ര​വീ​ന്ദ്ര ജ​ഡേ​ജ, ഹ​ര്‍​ഷി​ത് റാ​ണ, കു​ല്‍​ദീ​പ് യാ​ദ​വ്, അ​ര്‍​ഷ്ദീ​പ് സിം​ഗ്, പ്ര​സി​ദ് കൃ​ഷ്ണ.

ദ​ക്ഷി​ണാ​ഫ്രി​ക്ക: റ​യാ​ന്‍ റി​ക്ക​ല്‍​ട​ണ്‍, ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് (വി​ക്ക​റ്റ് കീ​പ്പ​ര്‍), എ​ഡ​ന്‍ മാ​ര്‍​ക്രം (ക്യാ​പ്റ്റ​ന്‍), മാ​ത്യു ബ്രീ​റ്റ്സ്‌​കെ, ടോ​ണി ഡി ​സോ​ര്‍​സി, ഡെ​വാ​ള്‍​ഡ് ബ്രെ​വി​സ്, മാ​ര്‍​ക്കോ ജാ​ന്‍​സെ​ന്‍, കോ​ര്‍​ബി​ന്‍ ബോ​ഷ്, പ്ര​ണേ​ല​ന്‍ സു​ബ്ര​യ​ന്‍, നാ​ന്ദ്രെ ബ​ര്‍​ഗ​ര്‍, ഒ​ട്ട്‌​നീ​ല്‍ ബാ​ര്‍​ട്ട്മാ​ന്‍.

 

 

Sports

സു​ൽ​ത്താ​ൻ അ​സ്‌​ല​ൻ ഷാ ​ക​പ്പ്; ഇ​ന്ത്യ ഫൈ​ന​ലി​ൽ

ന്യൂ​ഡ​ൽ​ഹി: സു​ൽ​ത്താ​ൻ അ​സ്‌​ല​ൻ ഷാ ​ക​പ്പ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. റൗ​ണ്ട് റോ​ബി​ൻ മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യെ (14-3) ത​ക​ർ​ത്താ​ണ് ഇ​ന്ത്യ ഫൈ​ന​ൽ ടി​ക്ക​റ്റെ​ടു​ത്ത​ത്.

ജ​യ​ത്തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​മു​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ബെ​ൽ​ജി​യ​മാ​ണ് എ​തി​രാ​ളി​ക​ൾ. പ്ര​തി​രോ​ധ​താ​രം ജു​ഗ്‌​രാ​ജ് സിം​ഗ് നാ​ലു​ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി.

അ​ഭി​ഷേ​ക്, അ​മി​ത് രോ​ഹി​ദാ​സ്, ര​ജി​ന്ദ​ർ സിം​ഗ് എ​ന്നി​വ​ർ ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. സെ​ൽ​വം കാ​ർ​ത്തി, നി​ളാ​കാ​ന്ത ശ​ർ​മ, സ​ഞ്ജ​യ്, ദി​ൽ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ ഓ​രോ ത​വ​ണ​യും ല​ക്ഷ്യം ക​ണ്ടു.

Sports

അ​ണ്ട​ർ 19 ഏ​ഷ്യാ ക​പ്പ്; ആ​യു​ഷ് മാ​ത്രെ ഇ​ന്ത്യ​യെ ന​യി​ക്കും

മും​ബൈ: അ​ണ്ട​ർ19 ഏ​ഷ്യാ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ 12നു ​ദു​ബാ​യി​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള പ​തി​ന​ഞ്ച് അം​ഗ ടീ​മി​നെ ആ​യു​ഷ് മാ​ത്രെ ന​യി​ക്കും. പ​തി​നാ​ലു​കാ​ര​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ടീ​മി​ലു​ണ്ട്.

വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. ഇ​ത്ത​വ​ണ ഏ​ക​ദി​ന ഫോ​ർ​മാ​റ്റി​ലാ​ണ് ഏ​ഷ്യാ​ക​പ്പ്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​രു ഗ്രൂ​പ്പി​ലാ​ണ്. ഇ​രു ടീ​മു​ക​ൾ​ക്കും പു​റ​മെ യോ​ഗ്യ​താ റൗ​ണ്ടി​ൽ ജ​യി​ച്ചു​വ​രു​ന്ന ര​ണ്ടു ടീ​മു​ക​ൾ കൂ​ടി ഗ്രൂ​പ്പ് എ​യി​ലു​ണ്ട്.

അ​ഫ്ഗാ​നി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ല​ദേ​ശ് ടീ​മു​ക​ൾ​ക്ക് പു​റ​മെ യോ​ഗ്യ​താ റൗ​ണ്ടി​ൽ ജ​യി​ച്ചെ​ത്തു​ന്ന ഒ​രു ടീം ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഗ്രൂ​പ്പ് ബി. 12​ന് യോ​ഗ്യ​താ റൗ​ണ്ടി​ൽ ജ​യി​ച്ചെ​ത്തു​ന്ന ടീ​മു​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 14നാ​ണ് ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ടം.

ഇ​ന്ത്യ​ൻ ടീം: ​ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര (വൈ​സ് ക്യാ​പ്റ്റ​ൻ), വേ​ദാ​ന്ത് ത്രി​വേ​ദി, അ​ഭി​ഗ്യാ​ൻ കു​ൻ​ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ഹ​ർ​വ​ൻ​ഷ് സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), യു​വ​രാ​ജ് ഗോ​ഹി​ൽ, ക​നി​ഷ്‌​ക് ചൗ​ഹാ​ൻ, ഖി​ലാ​ൻ എ. ​പ​ട്ടേ​ൽ, ന​മ​ൻ പു​ഷ്‌​പ​ക്, ഡി.​ദീ​പേ​ഷ്, ഹെ​നി​ൽ പ​ട്ടേ​ൽ, കി​ഷ​ൻ കു​മാ​ർ സിം​ഗ്, ഉ​ദ്ധ​വ് മോ​ഹ​ൻ, ആ​രോ​ൺ ജോ​ർ​ജ്.

 

 

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര; കെ.​എ​ല്‍.​രാ​ഹു​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കും

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ന്‍ ശു​ഭ്മ​ന്‍ ഗി​ല്ലി​ന് പ​ക​രം കെ.​എ​ല്‍.​രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. വൈ​സ് ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍​ക്ക് പ​ക​രം തി​ല​ക് വ​ര്‍​മ​യും ടീ​മി​ലെ​ത്തി. വി​ക്ക​റ്റ് കീ​പ്പ​ര്‍ റി​ഷ​ഭ് പ​ന്തും ടീ​മി​ലു​ണ്ട്.

സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​ര്‍ ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. പേ​സ​ര്‍​മാ​രാ​യ ജ​സ്പ്രി​ത് ബും​റയ്ക്കും മു​ഹ​മ്മ​ദ് സി​റാ​ജി​നും വി​ശ്ര​മം അ​നു​വ​ദി​ച്ചു. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം 30ന് ​റാ​ഞ്ചി​യി​ൽ ന​ട​ക്കും. ര​ണ്ടാം മ​ത്സ​രം ഡി​സം​ബ​ർ മൂ​ന്നി​ന് റാ​യ്‌​പു​രി​ലും മൂ​ന്നാം മ​ത്സ​രം ആ​റി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തും ന​ട​ക്കും.

ഇ​ന്ത്യ​ന്‍ ടീം: ​രോ​ഹി​ത് ശ​ര്‍​മ, യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, വി​രാ​ട് കോ​ഹ്‌​ലി, തി​ല​ക് വ​ര്‍​മ, കെ.​എ​ല്‍.​രാ​ഹു​ല്‍, റി​ഷ​ഭ് പ​ന്ത്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ഹ​ര്‍​ഷി​ത് റാ​ണ, റു​തു​രാ​ജ് ഗെ​യ്ക​വാ​ദ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ്, ധ്രു​വ് ജു​റ​ല്‍.

 

 

Sports

കാ​ഴ്ച പ​രി​മി​ത​രു​ടെ വ​നി​താ ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​ക്ക് കി​രീ​ടം

കൊ​ളം​ബോ: കാ​ഴ്ച പ​രി​മി​ത​രു​ടെ പ്ര​ഥ​മ വ​നി​താ ടി20 ​ലോ​ക​ക​പ്പ് കി​രീ​ടം ഇ​ന്ത്യ​ക്ക്. കൊ​ളം​ബോ​യി​ല്‍ ന​ട​ന്ന കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ നേ​പ്പാ​ളി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ ‌ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ള്‍ 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 114 റ​ണ്‍​സെ​ടു​ത്തു. 115 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ 12 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി.

44 റ​ൺ​സ് നേ​ടി​യ ഫൂ​ല സ​രെ​നാ​ണ് ടോ​പ് സ്കോ​റ​ർ. ‌‌‌‌പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത സ​രെ​നെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക, അ​മേ​രി​ക്ക, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ലോ​ക​ക​പ്പി​ല്‍ അ​പ​രാ​ജി​ത​രാ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ കി​രീ​ടം നേ​ടി​യ​ത്.

 

 

Sports

സ്കോ​ർ ഒ​പ്പ​ത്തി​നൊ​പ്പം; ഇ​ന്ത്യ എ ​ബം​ഗ്ലാ​ദേ​ശ് ​മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക്

ദോ​ഹ: ഏ​ഷ്യ ക​പ്പ് റൈ​സിം​ഗ് സ്റ്റാ​ർ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ എ ​ബം​ഗ്ലാ​ദേ​ശ് മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക്. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 194 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ ഇ​ന്ത്യ​യും അ​തേ സ്കോ​ർ നേ​ടി​യ​തോ​ടെ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീങ്ങി.

അ​വ​സാ​ന ഓ​വ​റി​ൽ 16 റ​ൺ​സാ​ണ് ഇ​ന്ത്യ​ക്ക് വേ​ണ്ടി​യി​രു​ന്ന​ത്. ഓ​വ​റി​ലെ ആ​ദ്യ അ​ഞ്ചു​പ​ന്തി​ൽ നി​ന്ന് 12 റ​ൺ​സെ​ടു​ത്ത​തോ​ടെ അ​വ​സാ​ന പ​ന്തി​ൽ ല​ക്ഷ്യം നാ​ലു​റ​ൺ​സാ​യി. ഹ​ർ​ഷ് ദു​ബെ അ​ടി​ച്ച ഷോ​ട്ടി​ൽ ഇ​ന്ത്യ മൂ​ന്ന് റ​ൺ​സ് ഓ​ടി​യെ​ടു​ത്ത​തോ​ടെ മ​ത്സ​രം ടൈ ​ആ​യി.

ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ 19 റ​ൺ​സെ​ടു​ത്താ​ണ് വൈ​ഭ​വ് ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. ര​ണ്ടാം ഓ​വ​റി​ലും ബം​ഗ്ലാ​ദേ​ശ് ബൗ​ള​ർ​മാ​രെ പ്ര​ഹ​രി​ച്ച​തോ​ടെ ടീം 33 ​റ​ൺ​സി​ലെ​ത്തി. പ്രി​യാ​ൻ​ഷ് ആ​ര്യ​യും സ്കോ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​ന്ത്യ എ ​മൂ​ന്നോ​വ​റി​ൽ 49 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ നാ​ലാം ഓ​വ​റി​ൽ കൂ​റ്റ​ന​ടി​ക്ക് ശ്ര​മി​ക്ക​വേ വൈ​ഭ​വ് പു​റ​ത്താ​യി. 15 പ​ന്തി​ൽ നി​ന്ന് 38 റ​ൺ​സെ​ടു​ത്താ​ണ് താ​രം മ​ട​ങ്ങി​യ​ത്. പി​ന്നാ​ലെ ന​മാ​ൻ ധി​റും (ഏ​ഴ്) നി​രാ​ശ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ലാ​യി.

44 റ​ൺ​സ് നേ​ടി​യ പ്രി​യാ​ൻ​ഷ് ആ​ര്യ​യാ​ണ് ടോ​പ് സ്കോ​റ​ർ. ബം​ഗ്ലാ​ദേ​ശി​നാ​യി റാ​ക്കി​ബു​ള്‍ ഹ​സ​നും അ​ബു ഹൈ​ദ​ര്‍ റോ​ണി​യും ര​ണ്ടു വീ​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

അ​വ​സാ​ന ര​ണ്ട് ഓ​വ​റു​ക​ളി​ൽ ബം​ഗ്ലാ​ദേ​ശ് അ​ടി​ച്ചു​കൂ​ട്ടി​യ​ത് 50 റ​ൺ​സ്; ഇ​ന്ത്യ​ക്ക് 195 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ദോ​ഹ: റൈ​സിം​ഗ് സ്‌​റ്റാ​ർ ഏ​ഷ്യാ​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ബം​ഗ്ല​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 195 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്‌​ത ബം​ഗ്ല​ദേ​ശ് ആ​റു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 194 റ​ൺ​സെ​ടു​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ബം​ഗ്ലാ​ദേ​ശി​നെ ഹ​ബീ​ബു​ര്‍ റ​ഹ്മാ​ന്‍ സോ​ഹ​ന്‍റെ (65) ഇ​ന്നിം​ഗ്‌​സാ​ണ് മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. എ​സ്.​എം. മെ​ഹ​റോ​ബ് (18 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 48) ഇ​ന്നിം​ഗ്‌​സും മ​ത്സ​ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മെ​ഹ​റോ​ബ് ത​ക​ർ​ത്ത​ടി​ച്ച​താ​ണ് ബം​ഗ്ല​ദേ​ശി​നെ സു​ര​ക്ഷി​ത​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​വ​സാ​ന ര​ണ്ടോ​വ​റു​ക​ളി​ൽ 50 റ​ൺ​സാ​ണ് ബം​ഗ്ല​ദേ​ശ് ബാ​റ്റ​ർ​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്.

ഗു​ർ​ജ​ൻ​പ്രീ​ത് സിം​ഗ് ര​ണ്ടും ഹ​ർ​ഷ് ദു​ബെ, സു​യാ​ഷ് ശ​ർ​മ, ര​മ​ൺ​ദീ​പ് സിം​ഗ്, ന​മ​ൻ ധീ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റു വീ​ത​വും വീ​ഴ്ത്തി.

 

Sports

ഏ​ഷ്യാ​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ട്; ഇ​ന്ത്യ​ക്ക് തോ​ൽ​വി  

 

ധാ​ക്ക: ഏ​ഷ്യാ​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ത്യ​യെ ത​ക​ർ​ത്ത് ബം​ഗ്ലാ​ദേ​ശ്. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ളു​ടെ വി​ജ​യം. മ​ത്സ​രം ആ​രം​ഭി​ച്ച് 11-ാം മി​നി​റ്റി​ൽ ത​ന്നെ ബം​ഗ്ലാ​ദേ​ശ് മു​ന്നി​ലെ​ത്തി. മൊ​ർ​സാ​ലി​നാ​ണ് സ്കോ​റ​ർ. ‌

ഗോ​ൾ വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ മു​ന്നേ​റ്റ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ബം​ഗ്ലാ​ദേ​ശ് പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ആ​ദ്യ പ​കു​തി ഒ​രു​ഗോ​ളി​ന് ബം​ഗ്ലാ​ദേ​ശ് മു​ന്നി​ട്ടു​നി​ന്നു. ര​ണ്ടാം പ​കു​തി​യി​ലും സ​മാ​ന​മാ​യി​രു​ന്നു സ്ഥി​തി.

തി​രി​ച്ച​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ല്ലാം ബം​ഗ്ലാ​ദേ​ശ് പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​ന്ത്യ തോ​ൽ​വി​യോ​ടെ മ​ട​ങ്ങി. ഇ​രു​ടീ​മു​ക​ളും ഏ​ഷ്യാ​ക​പ്പി​ന് യോ​ഗ്യ​ത​നേ​ടാ​തെ നേ​ര​ത്തേ പു​റ​ത്താ​യി​രു​ന്നു.

 

National

ഷെ​യ്ഖ് ഹ​സീ​ന​യെ കൈ​മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് ബം​ഗ്ലാ​ദേ​ശ്

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യേ​യും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​സ​ദു​സ​മാ​ൻ ഖാ​ൻ ക​മാ​ലി​നെ​യും ഉ​ട​ൻ കൈ​മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് ബം​ഗ്ലാ​ദേ​ശ്.

ബം​ഗ്ലാ​ദേ​ശും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി കൈ​മാ​റ്റ ക​രാ​ർ പ്ര​കാ​രം ര​ണ്ട് കു​റ്റ​വാ​ളി​ക​ളെ​യും കൈ​മാ​റ​ണം എ​ന്ന് ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ന്ന​ത് സൗ​ഹൃ​ദ​പ​ര​മ​ല്ലാ​ത്ത പ്ര​വൃ​ത്തി​യും നീ​തി​യോ​ടു​ള്ള അ​വ​ഗ​ണ​ന​യു​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും ഇ​ന്നോ നാ​ളെ​യോ രേ​ഖാ​മൂ​ലം ഇ​ന്ത്യ​യോ​ട് ആ​വ​ശ്യം ഉ​ന്ന​യി​ക്കും എ​ന്നും ബം​ഗ്ല​ദേ​ശ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രൈം​സ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫ് ബം​ഗ്ലാ​ദേ​ശ് പ്ര​ഖ്യാ​പി​ച്ച വി​ധി ഇ​ന്ത്യ ശ്ര​ദ്ധി​ച്ചു എ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഇ​ന്ത്യ പ്ര​തി​ബ​ദ്ധ​മാ​ണെ​ന്നും ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്ഥി​ര​ത, സ​മാ​ധാ​നം, ജ​നാ​ധി​പ​ത്യം എ​ന്നി​വ​യ്ക്ക് എ​ല്ലാ ക​ക്ഷി​ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം തു​ട​രു​മെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

2013 ജ​നു​വ​രി 28നാ​ണ് ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ൽ കു​റ്റ​വാ​ളി കൈ​മാ​റ്റ ഉ​ട​മ്പ​ടി ഒ​പ്പു​വ​ച്ച​ത്.

Sports

സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണു; ഇ​ന്ത്യ​യ്ക്ക് ഞെ‌​ട്ടി​ക്കു​ന്ന തോ​ൽ​വി

 കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 30 റ​ൺ​സി​ന്‍റെ ഞെ‌​ട്ടി​ക്കു​ന്ന തോ​ൽ​വി. 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 93 റ​ൺ​സി​ന് ഒ​മ്പ​തു​വി​ക്ക​റ്റും ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ൻ ശു​ഭ്‌​മാ​ൻ ഗി​ൽ പ​രി​ക്കേ​റ്റ​തി​നാ​ൽ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യി​ല്ല.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 159, 153 ഇ​ന്ത്യ 189, 93. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റാ​ണ് (31) ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍ .അ​ക്സ​ര്‍ പ​ട്ടേ​ൽ (26), ര​വീ​ന്ദ്ര ജ​ഡേ​ജ (18), ധ്രു​വ് ജു​റെ​ൽ (13) മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്‌​പി​ന്ന​ർ സി​മോ​ൺ ഹാ​ർ​മ​റാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഇ​ന്ത്യ​യു​ടെ അ​ന്ത​ക​നാ​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ലും ഹാ​ർ​മ​ർ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ഹാ​ർ​മ​റി​നു പു​റ​മെ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മാ​ർ​ക്കോ യാ​ൻ​സ​നും കേ​ശ​വ് മ​ഹാ​രാ​ജും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ക​ഥ​ക​ഴി​ച്ച​ത്. നേ​ര​ത്തേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 153 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പ്ര​തി​രോ​ധം തീ​ർ​ത്ത ക്യാ​പ്റ്റ​ൻ ടെം​ബ ബ​വു​മ​യു​ടെ ഇ​ന്നിം​ഗ്സാ​ണ് (55) പ്രോ​ട്ടീ​സി​നെ 150 ക​ട​ത്തി​യ​ത്. നാ​ല് ബൗ​ണ്ട​റി​യ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും കു​ല്‍​ദീ​പ് യാ​ദ​വും സി​റാ​ജും ര​ണ്ടു വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 1 - 0ന് ​മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 22ന് ​ഗു​വാ​ഹ​ത്തി​യി​ല്‍ ന​ട​ക്കും.

Sports

പൊ​രു​തി​യ​ത് ബാ​വു​മ മാ​ത്രം; ഇ​ന്ത്യ​യ്ക്ക് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. 93-7 എ​ന്ന സ്കോ​റി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 153 റ​ൺ​സി​ന് ഓ​ള്‍ ഔ​ട്ടാ​യി.

55 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ക്യാ​പ്റ്റ​ൻ ടെം​ബാ ബാ​വു​മ മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​യി പൊ​രു​തി​യ​ത്. ആ​ദ്യ സെ​ഷ​നി​ൽ ത​ന്നെ അ​വ​രു​ടെ ബാ​ക്കി മൂ​ന്നു വി​ക്ക​റ്റു​ക​ളും ഇ​ന്ത്യ വീ​ഴ്ത്തി. കോ​ർ​ബി​ൻ ബോ​ഷ് (25), സൈ​മ​ൺ ഹാ​ർ​മ​ർ (ഏ​ഴ്), കേ​ശ​വ് മ​ഹാ​രാ​ജ് (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

ജ​സ്പ്രീ​ത് ബും​റ ഒ​രു വി​ക്ക​റ്റു വീ​ഴ്ത്തി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് സി​റാ​ജി​നാ​ണ് ര​ണ്ടു വി​ക്ക​റ്റ്. എ​ട്ടാം വി​ക്ക​റ്റി​ല്‍ ബാ​വു​മ​ക്കൊ​പ്പം പി​ടി​ച്ചു നി​ന്ന കോ​ര്‍​ബി​ന്‍ ബോ​ഷ് 25 റ​ണ്‍​സെ​ടു​ത്ത് ഇ​ന്ത്യ​ക്ക് ഭീ​ഷ​ണി​യാ​യെ​ങ്കി​ലും ജ​സ്പ്രീ​ത് ബും​റ കൂ​ട്ടു​കെ​ട്ട് ത​ക​ര്‍​ത്ത​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ​ത​നം പൂ​ര്‍​ത്തി​യാ​യി.

Sports

ജ​ഡേ​ജ​ക്ക് നാ​ല് വി​ക്ക​റ്റ്; ദ​ക്ഷി​ണാ​ഫ്രി​ക്ക ക​റ​ങ്ങി​വീ​ഴു​ന്നു

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 30 റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 93 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

ക്യാ​പ്റ്റ​ൻ ടെം​ബ ബാ​വു​മ (29), കോ​ർ​ബി​ൻ ബോ​ഷ് (ഒ​ന്ന്) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. മൂ​ന്നു വി​ക്ക​റ്റു മാ​ത്രം ശേ​ഷി​ക്കെ ആ​കെ 63 റ​ൺ​സി​ന്‍റെ ലീ​ഡ് മാ​ത്ര​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ടും അ​ക്ഷ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ബാ​റ്റി​ങ്ങി​നി​ടെ പ​രി​ക്കേ​റ്റ ശു​ഭ്‌​മാ​ൻ ഗി​ല്ലി​നു പ​ക​രം വൈ​സ് ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്താ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. നേ​ര​ത്തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്‌​കോ​റാ​യ 159 റ​ണ്‍​സി​നെ​തി​രെ ഇ​ന്ത്യ 189ന് ​എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

39 റ​ണ്‍​സെ​ടു​ത്ത കെ.​എ​ല്‍.​രാ​ഹു​ലാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. ക്യാ​പ്റ്റ​ന്‍ ഗി​ല്‍ പ​രി​ക്കി​നെ തു​ട​ര്‍​ന്ന് റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ടാ​യ​തും ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി സി​മോ​ണ്‍ ഹാ​ര്‍​മ​ര്‍ നാ​ലും മാ​ര്‍​കോ ജാ​ന്‍​സ​ണ്‍ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

Kerala

തി​രി​ച്ച​ടി താ​ത്കാ​ലി​കം; അ​ന്തി​മ വി​ജ​യം കോ​ൺ​ഗ്ര​സി​ന്: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ സ​ഖ്യം പ​രാ​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് ജി. ​വാ​ര്യ​ർ. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​ഘ​ട​ന​യും തു​ല്യ​ത​യും സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ താ​ത്കാ​ലി​ക തി​രി​ച്ച​ടി ഉ​ണ്ടാ​യി​രി​ക്കാം.

എ​ന്നാ​ൽ ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സി​ന്‍റെ പോ​രാ​ട്ടം തു​ട​രും. അ​ന്തി​മ​വി​ജ​യം ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നും ഇ​ന്ത്യ​യ്ക്കു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. വോ​ട്ടെ​ണ്ണ​ൽ നാ​ലു മ​ണി​ക്കൂ​ർ പി​ന്നി‌​ട്ട​പ്പോ​ൾ എ​ൻ​ഡി​എ 191 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 48 സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ 19 സീ​റ്റി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ അ​ഞ്ചു സീ​റ്റി​ലാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. ര​ഘോ​പു​രി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വ് പി​ന്നി​ലാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​തീ​ഷ് കു​മാ​റാ​ണ് ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ക്സി​റ്റ് പോ​ളി​ൽ എ​ൻ​ഡി​എ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ന്നേ​റ്റം. പീ​പ്പി​ൾ​സ് പ​ൾ​സി​ന്‍റെ എ​ക്സി​റ്റ് പോ​ളി​ൽ 133 -159 സീ​റ്റു​ക​ൾ എ​ൻ​ഡി​എ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ന്ത്യാ സ​ഖ്യം 75-101 സീ​റ്റു​ക​ൾ നേ​ടും. മ​റ്റു​ള്ള​വ​ർ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ സീ​റ്റ് നേ​ടും.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് 32% ജ​ന​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്ന​ത് തേ​ജ​സ്വി യാ​ദ​വി​നെ​യാ​ണെ​ന്നും സ​ർ​വേ​യി​ൽ പ​റ​യു​ന്നു.​ മാ​ട്രി​സ് സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 147-167 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യം 70-90 വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ർ 2-6 സീ​റ്റു​ക​ളും നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

ന്യൂ​സ് 18 മെ​ഗാ പോ​ൾ പ്ര​കാ​രം എ​ൻ​ഡി​എ 60 - 70 വ​രെ സീ​റ്റു​ക​ളും ഇ​ന്ത്യാ സ​ഖ്യം 45 - 55 വ​രെ സീ​റ്റു​ക​ളും നേ​ടു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. ദൈ​നി​ക് ഭാ​സ്ക​റി​ന്‍റെ സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ145 -160, ഇ​ന്ത്യാ സ​ഖ്യം 73-91, മ​റ്റു​ള്ള​വ​ർ 5-10 സീ​റ്റു​ക​ൾ നേ​ടും.

പീ​പ്പി​ൾ​സ് ഇ​ൻ​സൈ​റ്റ് എ​ക്‌​സി​റ്റ്‌ പോ​ളി​ൽ എ​ൻ​ഡി​എ 133-148 സീ​റ്റു​ക​ൾ നേ​ടും. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് 87 മു​ത​ൽ 102 വ​രെ​യും ജ​ൻ സു​രാ​ജി​ന് പ​ര​മാ​വ​ധി ര​ണ്ടു സീ​റ്റും മ​റ്റു​ള്ള​വ​ർ​ക്ക് മൂ​ന്നു മു​ത​ൽ ആ​റു സീ​റ്റു​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.

ടൈം​സ് നൗ-​ജെ​വി​സി സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 135 മു​ത​ൽ 150 സീ​റ്റു​വ​രെ നേ​ടും. ഇ​ന്ത്യാ സ​ഖ്യം 88 മു​ത​ൽ 103 സീ​റ്റു​വ​രെ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. എ​ൻ​ഡി​എ​ക്ക് 130 മു​ത​ൽ 138 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് ചാ​ണ​ക്യ സ്ട്രാ​റ്റ​ജീ​സ് പ്ര​വ​ച​നം.

ഇ​ന്ത്യാ സ​ഖ്യം 100 മു​ത​ൽ 108 സീ​റ്റു​വ​രെ നേ​ടു​മെ​ന്നും മ​റ്റു​ള്ള​വ​ർ മൂ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ സീ​റ്റ് നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

 

National

ഭീ​ക​ര​രെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ പാ​ക് ര​ഹ​സ്യ​യൂ​ണി​റ്റ് "എ​സ് 1'; ല​ക്ഷ്യം ഇ​ന്ത്യ!

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രേ ഭീ​ക​ര​രെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യ​കേ​ന്ദ്രം. പാ​കി​സ്ഥാ​ന്‍റെ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ (ഐ​എ​സ്ഐ) നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള "എ​സ്1' കേ​ന്ദ്ര​മാ​ണ് ഭീ​ക​ര​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തും.

1993ലെ ​മും​ബൈ സ്ഫോ​ട​ന​ങ്ങ​ൾ മു​ത​ൽ ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം വ​രെ ന​ട​ത്തി​യ​ത് ഇ​വി​ടെ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണെ​ന്നും റി​പ്പോ​ർ​ട്ട്. ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

"എ​സ് 1' എ​ന്നാ​ൽ "സ​ബ്‌​വേ​ർ​ഷ​ൻ 1' എ​ന്നാ​ണെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍റെ അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ഭീ​ക​ര​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പ്ര​ധാ​ന​കേ​ന്ദ്ര​മാ​ണ് "എ​സ് 1'.

പാ​ക്കി​സ്ഥാ​ൻ ആ​ർ​മി​യി​ലെ കേ​ണ​ൽ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ "എ​സ് 1' ഭീ​ക​ര​കേ​ന്ദ്ര​ത്തെ ന​യി​ക്കു​ന്നു. ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള ര​ണ്ട് ഓ​ഫീ​സ​ർ​മാ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഇ​വ​ർ "ഗാ​സി 1', "ഗാ​സി 2' എ​ന്ന സീ​ക്ര​ട്ട് പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു. ഇ​സ്‌​ലാ​മാ​ബാ​ദ് ആ​സ്ഥാ​ന​മാ​യാ​ണ് ഭീ​ക​ര​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ണ​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന​വ​രു​മാ​നം.

"എ​സ് 1' ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ക​രും എ​ല്ലാ​ത്ത​രം ബോം​ബു​ക​ളും ഇം​പ്രൊ​വൈ​സ്ഡ് സ്ഫോ​ട​ക​വ​സ്തു​ക്ക​ളും നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​രാ​ണ്. കൂ​ടാ​തെ വി​വി​ധ​ത​രം ചെ​റു ആ​യു​ധ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും സ​മ​ർ​ഥ​രാ​ണ്. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ ഭൂ​പ​ട​ങ്ങ​ൾ യൂ​ണി​റ്റി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി എ​സ്1 പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ​ഏ​ജ​ൻ​സി​ക​ൾ അ​ടു​ത്തി​ടെ​യാ​ണ് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഴു​വ​ൻ വ്യാ​പ്തി​യും മ​ന​സി​ലാ​ക്കി​യ​ത്.

ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ പ്ര​ത്യേ​ക​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന "എ​സ് 1' പാ​ക്കി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ഭീ​ക​ര​ഗ്രൂ​പ്പു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ്, ല​ഷ്‌​ക​ർ ഇ ​ത്വ​യ്ബ, ഹി​സ്ബു​ൾ മു​ജാ​ഹി​ദീ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ ഭീ​ക​ര പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ "എ​സ് 1' ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്.

"എ​സ് 1' വ​ള​രെ ര​ഹ​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ പ​ല ഭീ​ക​ര ഗ്രൂ​പ്പു​ക​ൾ​ക്കും അ​വ​രു​ടെ പ​രി​ശീ​ല​ക​ർ ഇ​വി​ടെ​നി​ന്നു​ള്ള​വ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ന്‍റ​ലി​ജ​ൻ‌​സ് ഏ​ജ​ൻ​സി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ട് ദ​ശ​ക​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് തീ​വ്ര​വാ​ദി​ക​ൾ​ക്ക് "എ​സ് 1' പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Sports

കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക; പ​ര​മ്പ​ര സ​മ​നി​ല​യി​ല്‍

ബം​ഗ​ളൂ​രു: ഇ​ന്ത്യ എ​യ്ക്കെ​തി​രാ​യ ര​ണ്ടാം അ​നൗ​ദ്യോ​ഗി​ക ച​തു​ർ​ദി​ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് വി​ജ​യം. സ്‌​കോ​ര്‍: ഇ​ന്ത്യ എ 255, 382/7 ​ദ​ക്ഷി​ണാ​ഫ്രി​ക്ക എ 221, 417/5

​ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 417 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്ന​ത്. ജോ​ര്‍​ദാ​ന്‍ ഹെ​ര്‍​മാ​ന്‍ (91), ലൊ​സേ​ഗോ സെ​നോ​ക്വാ​നെ (77), സു​ബൈ​ര്‍ ഹം​സ (77), തെം​ബ ബ​വൂ​മ (59), കോ​ണ​ര്‍ എ​സ്റ്റെ​ര്‍​ഹു​യി​സെ​ന്‍ ( 52) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

നാ​ലാം ദി​നം വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ ജോ​ർ​ദാ​ൻ ഹെ​ന്നാ​നും സെ​നോ​ക്വാ​നെ​യും 156 റ​ൺ​സി​ന്‍റെ ശ​ക്ത​മാ​യി അ​ടി​ത്ത​റ ഒ​രു​ക്കി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

തു​ട​ർ​ന്നു​വ​ന്ന​വ​ർ നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചു​വി​ക്ക​റ്റി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. പ്ര​സി​ദ്ധ് കൃ​ഷ്ണ ഇ​ന്ത്യ​ക്ക് വേ​ണ്ടി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു.

 

Latest News

Up